ആന്റണി വർഗീസ് പെപ്പെയുടെ പുതിയ ചിത്രം ഓ മേരി ലൈലയിലെ റൊമാന്റിക് ഗാനം പുറത്തുവിട്ടു. കരളോ  വെറുതെ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. അങ്കിത് മേനോൻ സംഗീതസംവിധാനം നിർവഹിച്ച റൊമാന്റിക് ഗാനമാണ് ഇത്. ഗാനം ആലപിച്ചിരിക്കുന്നത് സിദ്ധ് ശ്രീറാമാണ്. ഗാനങ്ങളുടെ വരികൾ ഒരുക്കിയിരിക്കുന്നത് ശബരീഷ് വർമ്മയാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഓ മേരി ലൈല.


COMMERCIAL BREAK
SCROLL TO CONTINUE READING


ഒരു കോളേജ് പയ്യനായിട്ടാണ് ആന്റണി വർഗീസ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിൽ ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് പെപ്പെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖ താരം നന്ദന രാജനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സരോജ ദേവി എന്ന കഥാപാത്രത്തെയാണ് നന്ദന ഓ മേരി ലൈലായിൽ അവതരിപ്പിക്കുന്നത്.


ALSO READ:  Oh Meri Laila Movie : നല്ലവനായ ഉണ്ണി!!! ആന്റണി വർഗീസിന്റെ ഓ മേരി ലൈലയുടെ പുതിയ പോസ്റ്റർ


ആന്റണിക്കും നന്ദനയ്ക്കും ഒപ്പം ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, സോന ഒലിക്കൽ, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. ബബ്ലു അജുവാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ.പോൾസ് എൻറർടെയ്ൻമെന്റിന്റെ  ബാറനിൽ ഡോ. പോൾ  വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.  ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. 


എഡിറ്റർ കിരൺ ദാസ്, സംഗീതം അങ്കിത്ത് മേനോൻ, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. പി ആർ ഒ ശബരി. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെയാണ് പെപ്പെ മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് സ്വാതന്ത്ര്യ അർധരാത്രിയിൽ, ജല്ലിക്കെട്ട്, അജഗജാന്തരം, ഇന്നലെ വരെ എന്നീ സിനിമകളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു. ഈ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടാണ് പെപ്പെ ആദ്യമായി ഒരു റൊമാന്റിക് ചിത്രത്തിലൂടെ എത്തുന്നത്.


അതേസമയം ആന്റണി വർഗീസിന്റെ  പുതിയ ചിത്രം പൂവന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. നടൻ വിനീത് വാസുദേവനാണ് പൂവൻ സംവിധാനം ചെയ്യുന്നത്.  ക്രിസ്‌മസ്‌ ആഘോഷങ്ങളായിരിക്കും ചിത്രത്തിൻറെ പശ്ചാത്തലമെന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൻറെ ഷൂട്ടിങ് ജൂൺ പകുതിയോടെ പൂർത്തിയായ വിവരം ആന്റണി വർഗീസ് അറിയിച്ചിരുന്നു. ഷെബിൻ ബേക്കർ പ്രൊഡക്ഷൻസ്, സ്റ്റക്ക് കൗ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഷെബിൻ ബേക്കറും, ഗിരീഷ് എഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ   കഥ ഒരുക്കിയിരിക്കുന്നത് വരുൺ ധാരയാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സജിത് പുരുഷനാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.