Oh Meri Laila release date: ആന്‍റണി വർഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈല ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിന്‍റെ മനോഹരമായ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്.. 


COMMERCIAL BREAK
SCROLL TO CONTINUE READING


ഡിസംബർ 23 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുക.. ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തിറങ്ങിയ ടീസറും, രണ്ടു ഗാനങ്ങളും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഡോ. പോൾസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറില്‍ ഡോ. പോൾ വർഗ്ഗീസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ചിത്രം തീയേറ്ററുകളിൽ എത്തിക്കും.


Also Read:  Rare Love Story: ചായ വില്‍പ്പനക്കാരിയും 4 കാമുകന്മാരും ചേര്‍ന്ന് അഞ്ചാമത്തെ കാമുകനെ കൊലപ്പെടുത്തി..!!


ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്‍റണി വർഗീസ് ചിത്രത്തിലെത്തുന്നത്. ആന്‍റണിയുടെ സഹപാഠിയായ അഭിഷേക് കെ. എസ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നവാഗതനായ അനുരാജ് ഒ. ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും.. 


ആന്‍റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. എഡിറ്റർ-കിരൺ ദാസ്, വിനായക് ശശികുമാർ, ശബരീഷ് വർമ്മ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അങ്കിത്ത് മേനോൻ ആണ്. പശ്ചാത്തലസംഗീതം - സിദ്ധാർഥ പ്രദീപ് , പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, പി ആർ ഒ- ശബരി.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.