സണ്ണി ലിയോൺ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഒ മൈ ഗോസ്റ്റിലെ ഗാനത്തിന്റെ പ്രോമോ പുറത്തുവിട്ടു. ദുമാംഗ എന്ന ഗാനത്തിന്റെ പ്രൊമോയാണ് പുറത്തുവിട്ടത്. ഗാനം ഈ മാസം 24 നെത്തും. ഗാനത്തിന്റെ പ്രൊമോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ഒരു രാജ്ഞിയായി ആണ് സണ്ണി ലിയോൺ എത്തുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഹൊറർ കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ചിത്രം സംവിധാനം ചെയ്യുന്നത് ആർ യുവൻ ആണ്.  പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഓ മൈ ഗോസ്റ്റ്. ചിത്രം ഈ നവംബറിൽ തീയേറ്ററുകൾ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്സിന്റെയും വൈറ്റ് ഹോഴ്സ് സ്റ്റുഡിയോസിന്റെയും ബാനറിൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ചിത്രം നിർമ്മിക്കുന്നത് ഡി.വീരശക്തിയും കെ.ശശികുമാറും ചേർന്നാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് സംവിധായകനായ ആർ യുവാൻ തന്നെയാണ്. സണ്ണി ലിയോണിനൊപ്പം സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേഷ് തിലക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജാവേദ് റിയാസും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ധരൻ കുമാറുമാണ്.


ALSO READ : Sunny Leone Movie : സണ്ണി ലിയോൺ ചിത്രം ഒ മൈ ഗോസ്റ്റ് ടീസറെത്തി; ചിത്രം ഈ നവംബറിൽ


ചിത്രത്തിൻറെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് പ വിജയ് ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദീപക് ഡി മേനോനാണ്. സ്റ്റണ്ട്: ഗില്ലി ശേഖര്, എഡിറ്റർ: അരുൾ ഇ സിദ്ധാർത്ഥ്, നൃത്തസംവിധാനം: വിഷ്ണു ദേവ,  കലാസംവിധാനം: എസ്.ജെ. റാം, രമേഷ്, കോസ്റ്റ്യൂം ഡിസൈനർമാർ: ഹിതേന്ദ്രകപോപാര, ജയലക്ഷ്മി, മേക്കപ്പ്: റാവു, പിആർഒ: സുരേഷ് ചന്ദ്ര, രേഖ ഡി വൺ, സ്റ്റിൽസ്: സൂര്യ, പബ്ലിസിറ്റി ഡിസൈനർ: ജോസഫ് ജാക്സൺ, സൗണ്ട് ഡിസൈനർ: എ.സതീഷ് കുമാർ, ശബ്ദമിശ്രണം: ടി. ഉദയകുമാർ, വിഎഫ്എക്സ്: ശിവ, ഡിഐ: നാക്ക് സ്റ്റുഡിയോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ