തെലുങ്ക് സിനിമ രംഗത്തെ മോസ്റ്റ് എലിജിബിൾ ബാച്ചിലർമാരിൽ ഒരാളായ  യുവ നായകൻ ശർവാനന്ദ് വിവാഹിതനാകുകയാണ്. ഐധോ താരീഖു എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരത്തിന് ആരാധകർ ഏറെയാണ്. ഐടി പ്രൊഫഷണൽ ആയ രക്ഷിതയെയാണ് ശർവാനന്ദ് വിവാഹം ചെയ്യുന്നത്.  ശർവാനന്ദിന്റെയും രക്ഷിതയുടെയും വിവാഹ നിശ്ചയം ഹൈദരാബാദിൽ കഴിഞ്ഞ ദിവസം നടന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങളും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇവരുടെ സാന്നിധ്യത്തിൽ ശർവാനന്ദ് - രക്ഷിത ദമ്പതികൾ മോതിരം മാറ്റി. ഇവരുടെ വിവാഹ തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല. എന്നാൽ വിവാഹ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: 50 കോടിയിൽ സൈന്ധവ്; വിക്ടറി വെങ്കിടേഷിന്റെ 75-ാമത് ചിത്രം


 മെഗാസ്റ്റാർ ചിരഞ്ജീവിയുടെ കുടുംബം, നാഗാർജുനയുടെ കുടുംബം, രാം ചരൺ, ഉപാസന, അഖിൽ, നാനി, റാണ ദഗ്ഗുബതി, സിദ്ധാർത്ഥ്, അദിതി റാവു ഹൈദരി, നിതിൻ, ശ്രീകാന്ത്, മൈത്രി മൂവി മേക്കേഴ്‌സ് നവീൻ, രവി, സിത്താര നാഗ വംശി, നിർമ്മാതാവ് ചൈനബാബു, സംവിധായകൻ കൃഷ്, സുധീർ വർമ്മ, ചന്ദു  മൊണ്ടേട്ടി, വെങ്കി അറ്റ്‌ലൂരി, അഭിഷേക് അഗർവാൾ, സുപ്രിയ, സ്വപ്ന ദത്ത്, ഏഷ്യൻ സുനിൽ, സുധാകർ ചെറുകുരി, ദേവ കട്ട, വൈര എന്റർടെയ്ൻമെന്റ്‌സ്, യുവി ക്രിയേഷൻസ് വംശി, വിക്രം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


തെലുങ്ക് സിനിമകൾക്കൊപ്പം തമിഴ് സിനിമകളിലും ശർവാനന്ദ് അഭിനയിച്ചിട്ടുണ്ട്. 2004 ലാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. 2011 ൽ പുറത്തിറങ്ങിയ ചിത്രം എങ്കേയും എപ്പോതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിന് സൈമ അവാർഡും താരത്തിന് ലഭിച്ചിരുന്നു. കൂടാതെ മല്ലി മല്ലി ഇടി റാണി റോജു എന്ന ചിത്രത്തിന് നന്ദി പ്രത്യേക ജൂറി അവാർഡും താരത്തിന് ലഭിച്ചിരുന്നു. ആടവല്ലു മീകു ജോഹാർലു, ഒകെ ഒക ജീവിതം, കാനം എന്നിവയാണ് 2022 ൽ പുറത്തിറങ്ങിയ ശർവാനന്ദ് ചിത്രം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.