Olam Movie: `ഓളം` എത്താൻ ഇനിയും വൈകും! അർജുൻ അശോകൻ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി
ജൂലൈ 7ന് റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
അർജുൻ അശോകന്റെ പുതിയ ചിത്രം ഓളത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാലിന് ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. നേരത്തെ ചിത്രം ജൂലൈ 7ന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്. ഉദ്വേഗം നിറയ്ക്കുന്ന ട്രെയിലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. വിഎസ് അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസ് അഭിലാഷും ലെനയും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് ചിത്രം നിർമിക്കുന്നത്.
ജീവിതവും ഫാന്റസിയും ഇടകലർത്തികൊണ്ട് സസ്പെൻസ്, ത്രില്ലർ ജോണറിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ഛായാഗ്രഹണം- നീരജ് രവി, അഷ്കർ. എഡിറ്റിംഗ്- ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ- അരുൺ തോമസ്. അർജുൻ അശോകൻ, ലെന, ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
Also Read: Leo: ലിയോയുടെ ചിത്രീകരണം പൂർത്തിയായി; സന്തോഷം പങ്കുവച്ച് സംവിധായകൻ ലോകേഷ് കനകരാജ്- ചിത്രങ്ങൾ
കോ പ്രൊഡ്യൂസർ- സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ- വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ- കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ- വേലു വാഴയൂർ. കോസ്റ്റും ഡിസൈനർ- ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ. മേക്കപ്പ്- ആർജി വയനാടൻ, റഷിദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ. ഡിസൈൻസ്- മനു ഡാവിഞ്ചി. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...