അർജുൻ അശോകന്റെ പുതിയ ചിത്രം ഓളത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഉദ്വേ​ഗം നിറയ്ക്കുന്ന ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ജൂലൈ 7ന് തിയേറ്ററുകളിലെത്തും. വിഎസ് അഭിലാഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഎസ് അഭിലാഷും ലെനയും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. പുനത്തിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൗഫൽ പുനത്തിൽ ആണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജീവിതവും ഫാന്റസിയും ഇടകലർത്തികൊണ്ട് സസ്പെൻസ്, ത്രില്ലർ ജോണറിലാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ഛായാഗ്രഹണം- നീരജ് രവി, അഷ്കർ. എഡിറ്റിംഗ്- ഷംജിത്ത് മുഹമ്മദ്. സൗണ്ട് ഡിസൈനർ- രംഗനാഥ് രവി. മ്യൂസിക് ഡയറക്ടർ- അരുൺ തോമസ്. അർജുൻ അശോകൻ, ലെന,ബിനു പപ്പു, ഹരിശ്രീ അശോകൻ, നോബി മാർക്കോസ്, സുരേഷ്ചന്ദ്രമേനോൻ, പൗളി വത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.



 


Also Read: Pappachan Olivilanu: പോത്ത് പാപ്പച്ചൻ! ടൈറ്റിൽ കഥാപാത്രമായി സൈജു കുറുപ്പ്; 'പാപ്പച്ചൻ ഒളിവിലാണ്' ടീസറെത്തി


കോ പ്രൊഡ്യൂസർ- സേതുരാമൻ കൺകോൾ. ലൈൻ പ്രൊഡ്യൂസർ- വസീം ഹൈദർ. ഗ്രാഫിക് ഡിസൈനർ- കോക്കനട്ട് ബഞ്ച്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- മിറാഷ് ഖാൻ, അംബ്രോവർഗീസ്. ആർട് ഡയറക്ടർ- വേലു വാഴയൂർ. കോസ്റ്റും ഡിസൈനർ- ജിഷാദ് ഷംസുദ്ദീൻ, കുമാർ എടപ്പാൾ. മേക്കപ്പ്- ആർജി വയനാടൻ, റഷിദ് അഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ- ശശി പൊതുവാൾ. ഡിസൈൻസ്- മനു ഡാവിഞ്ചി. പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.