കോഴിക്കോട്: ഒമർ ലുലു ചിത്രം നല്ല സമയം തീയ്യേറ്റുകളിൽ നിന്നും പിൻവലിക്കുന്നു. ബാക്കി കാര്യങ്ങൾ കോടതി വിധി അനുസരിച്ചെന്ന് ഒമർ ലുലുവിൻറെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾക്കെതിരെ എക്സൈസ് കേസ് എടുത്തത്. അബ്കാരി, എൻഡിപിഎസ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രെയിലറിൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായായിരുന്നു പരാതി.നടൻ ഇർഷാദ് നായകനാകുന്ന നല്ല സമയത്തിൽ അഞ്ച് പുതുമുഖങ്ങളാണ് നായികമാര്‍. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് ചിത്രത്തിന് നൽകിയത്.


ALSO READ: Omar Lulu Case: 22 ലക്ഷം പേർ കണ്ട ട്രൈലറിന് ഇപ്പോഴാണോ കേസ്; ജാമ്യം എടുത്തിട്ട് വരാമെന്ന് ഒമർ ലുലു


അതേസമയം വിവാദത്തിന് പിന്നാലെ നവംബർ 19-ന് ഇറങ്ങി 22 ലക്ഷം പേർ കണ്ട ട്രൈലറിന് ഇപ്പോഴാണോ കേസ് എടുക്കുന്നത് ? എന്ന ചോദ്യവുമായി ഒമർ ലുലു സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരുന്നു. ലഹരി ഉപയോഗിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും തനിക്കെതിരെയുള്ള ഈ ആക്രമണം ഗൂഢലക്ഷം വെച്ചിട്ടുള്ളതാണെന്ന് ഒമര്‍ ലുലു പ്രതികരിച്ചിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.