ഈ ഓണക്കാലത്ത് നിരവധി മലയാള ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് കൊണ്ടാവും തിയേറ്ററുകൾ തുറക്കുന്നത്. തിയേറ്റർ റിലീസുകൾക്കൊപ്പം ഒടിടി റിലീസുകളും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുഞ്ഞെൽദോ



ഈയിടെ മലയാള സിനിമയിൽ പുതുമുഖ സംവിധായകരുടെ വലിയൊരു കടന്നു വരവ് ഉണ്ടായിട്ടുണ്ട്. ആ ലിസ്റ്റിലേക്ക് ആർ ജെ യും ചാനൽ അവതാരകനും കൂടിയായ മാത്തുക്കുട്ടിയും എത്തിയിരിക്കുന്നു. ആസിഫ് അലി, വിനീത് ശ്രീനിവാസൻ, സിദ്ദിഖ്, ഗോപിക ഉദയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ഒരു കാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ആഗസ്റ്റ് 27 ന് ചിത്രം തിയേറ്ററിൽ റിലീസിനെത്തുമെന്നാണ് റിപ്പോർട്ട്.


മരക്കാർ അറബിക്കടലിന്റെ സിംഹം


മികച്ച ഫീച്ചർ ചിത്രത്തിനുളള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം ഒടുവിൽ ആഗസ്റ്റ് 12ന്  തിയേറ്ററുകളിലേക്ക്. ടൈറ്റിൽ കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ മഞ്ജു വാര്യർ, സുനിൽ ഷെട്ടി, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ തുടങ്ങി ഇന്ത്യൻ സിനിമയുടെ ഭ്രമ്മാണ്ഢ താരനിരയാണ് ചിത്രത്തിലുളളത്. വലിയൊരു ഇടവേളക്ക് ശേഷം മലയാളത്തിലെത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണിത്.


ഹൃദയം


പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര ‌കഥാപാത്രങ്ങളാവുന്ന ഒരു വിനീത് ശ്രീനിവാസൻ ചിത്രമാണിത്.  15 ഗാനങ്ങളാണ് ചിത്രത്തിലുളളത്. ഈ ഗാനങ്ങൾക്ക് ഈണം നൽകിയത് ഹിഷാം അബ്ദുൽ വഹാബാണ്. ചിത്രം ഓണം റിലീസായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


മിന്നൽ മുരളി



മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമാവാനൊരുങ്ങി മിന്നൽ മുരളി. ടോവിനോ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തത് ബേസിൽ ജോസഫ്. കാത്തിരുന്ന് ഒടുവിൽ ഓണത്തിന് കേരളമൊട്ടാകെ മിന്നൽപ്പിണർ സൃഷ്ടിക്കാനായി തിയേറ്റർ റിലീസിന് തയ്യാറെടുക്കുകയാണ് ചിത്രം.  


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക