Actress Arya : ഞങ്ങൾക്കും സ്വകാര്യ ജീവിതം ഉണ്ട്; വെറുതെ വിടണം : ആര്യ
തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തന്റെ കുടുംബത്തെയും തന്നെയും, അടുത്ത ബന്ധമുള്ള മറ്റ് പലരെയും രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു
Kochi : തനിക്കെതിരെ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ (Fake News) പ്രതികരിച്ച് നടി ആര്യ രംഗത്തെത്തി. ബഡായി ബംഗ്ലാവിലൂടെ (Badai Bunglow) മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ബഡായി ബംഗ്ലാവിന് ശേഷം ബിഗ് ബോസിലും (Bigg Boss) താരം പങ്കെടുത്തിരുന്നു. ഇപ്പോൾ തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ ഇന്റഗ്രമിൽ പോസ്റ്റ് പങ്ക് വെച്ചിരിക്കുകയാണ് താരം.
തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തന്റെ കുടുംബത്തെയും തന്നെയും, അടുത്ത ബന്ധമുള്ള മറ്റ് പലരെയും രൂക്ഷമായി ബാധിക്കുന്നുണ്ടെന്നും താരം പറഞ്ഞു. ഇപ്പോൾ ലഭിക്കുന്ന വാർത്തകളും, സ്ക്രീൻഷോട്ടുകളും ശ്വാസം മുട്ടിക്കുന്നുണ്ടെന്നും താരം കുറിപ്പിൽ പറഞ്ഞു. തനിക്കും സ്വകാര്യ ജീവിതമുണ്ടെന്നത് മനസിലാക്കണമെന്നും താരം പറഞ്ഞു.
ALSO READ: Marakkar Teaser | പൂരത്തിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ടായി മരക്കാറിന്റെ ആദ്യ ടീസർ
ആര്യയുടെ കുറിപ്പ്
ഈ സമയത്ത് ചില ഓൺലൈൻ മാധ്യമ സ്ഥാപനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നമ്മുക്ക് അറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരിലും, എന്റെ വ്യക്തി ജീവിതത്തെ കുറച്ചും നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും, എനിക്ക് അടുത്ത ബന്ധമുള്ളവരെയും വളരെ രോക്ഷമായി തന്നെ ബാധിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി എന്നോട് ആളുകൾ ചോദിക്കുന്ന ചോദ്യങ്ങളും, കളിയാക്കലുകളും ലഭിക്കുന്ന സ്ക്രീൻ ഷോട്ടുകളും എന്നെ ശ്വാസം മുട്ടിക്കുകയാണ്. ഇത് ഞങ്ങൾക്ക് എല്ലാവര്ക്കും വളരെ സെൻസിറ്റിവായ വിഷയമാണെന്നും വളരെ വ്യക്തിപരമായ വിഷയമാണെന്നും മനസിലാക്കണം.
ALSO READ: Veeramae Vaagai Soodum | വിശാൽ ചിത്രം വീരമേ വാകൈ സൂടുമിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
എന്റെ ജീവിതത്തെ കുറിച്ച് ഞാൻ എപ്പോഴും തുറന്ന് തന്നെ സംസാരിക്കാറുണ്ട്. എന്നാൽ അതിൽ എവിടെ പരിധി കൊണ്ട് വരണമെന്ന് എനിക്ക് അറിയാം. എനിക്ക് എന്തെങ്കിലും അറിയിക്കാമെന്ന് തോന്നുമ്പോഴൊക്കെ ഞാൻ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. അതിന് വേറൊരു മാധ്യമത്തിന്റെയും സഹായം ഉപയോഗിക്കേണ്ട ആവശ്യം എനിക്കില്ല.
ALSO READ: Case against Kangana Ranaut | 'ഖലിസ്താനി' പരാമര്‍ശം; കങ്കണയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്
ഇങ്ങനെ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോടും ഇത്തരം വാർത്തകൾ പങ്ക് വെച്ച് സന്തോഷം കണ്ടെത്തുന്നവരോടും എനിക്ക് ആകെ ഒരു അപേക്ഷയാണ് ഉള്ളത്. ഇത്തരം വാർത്തകളിൽ മറ്റ് പലരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്കും ഞങ്ങളുടെ സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണം.
അതിനാൽ തന്നെ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണം. എനിക്ക് എന്റെ ജീവിതത്തെ കുറിച്ച് അറിയിക്കാൻ ഉണ്ടെങ്കിൽ സാമൂഹിക മാധ്യമ ക്കൗണ്ടുകൾ വഴിയോ നേരിട്ടോ ഞാൻ അറിയിക്കും. അതിനാൽ തന്നെ ഇപ്പോൾ ഞങ്ങളെ വെറുതെ വിടണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...