ഓൺലൈൻ റിലീസിനൊരുങ്ങുന്ന മലയാളം സിനിമകൾക്കെതിരെ Theatre ഉടമകൾ രംഗത്തെത്തിയിരുന്നു. Vijay Babu നിർമിച്ച സൂഫിയും സുജാതയും എന്ന സിനിമ ഒടിടി റിലീസിനൊരുങ്ങിയതോടുകൂടിയാണ് പ്രശനം വഷളായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ തർക്കം പരിഹരിക്കാനാണ് ഇന്ന് കൊച്ചിയിൽ വച്ച് തിയേറ്റർ ഉടമകളും, നിർമാതാക്കളും തമ്മിൽ ചർച്ച നടത്തുന്നത്. ഫിലിം ചേംബറിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന യോഗം രാവിലെ 11 മണിക്ക് നടത്തും. ചലച്ചിത്ര വിതരണക്കാരുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ഓൺലൈൻ റിലീസ്, തിയേറ്റർ കുടിശ്ശിക എന്നിവ ചർച്ച ചെയ്യും.


ഓൺലൈൻ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയിൽ സഹകരിക്കില്ല എന്ന് തിയേറ്റർ ഉടമകൾ പറഞ്ഞിരുന്നു. എന്നാൽ കൊറോണ കാരണം സാമ്പത്തിക പ്രശ്നങ്ങളിലിരിക്കുന്നവർക്ക് ഒടിടി റിലീസ് ഒരു ആശ്വാസമാണെന്നാണ് നിർമാതാക്കൾ പറയുന്നത്. കഴിഞ്ഞ 8 മാസത്തെ തിയേറ്റർ വിഹിതമായി കിട്ടാനുള്ള 27 കോടി രൂപ ഉടൻ ലഭിക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു.


മലയാളത്തിൽ ആദ്യമായാണ് ഓൺലൈൻ റിലീസിനായി ചിത്രങ്ങൾ ഒരുങ്ങുന്നത്. വിജയ് ബാബു ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുക. ഏകദേശം അമ്പതോളം സിനിമകൾ തീയേറ്റർ റിലീസിനായി കാത്തിരിക്കുന്നുണ്ട് . കേരളത്തിൽ ഉടനൊന്നും തീയേറ്റർ തുറക്കാനുള്ള സാഹചര്യമില്ലെന്നും ഉണ്ടെങ്കിൽ പോലും ബിഗ് ബജറ്റ് ചിത്രങ്ങളായിരിക്കും പ്രേക്ഷകർ കാണാൻ സാധ്യതയെന്നും അതിനാലാണ് ഓൺലൈൻ റിലീസിന് ഒരുങ്ങുന്നതെന്ന്  വിജയ് ബാബു അറിയിച്ചിരുന്നു.


തമിഴ്‌നാട്ടിലും സമാനമായ പ്രശ്നങ്ങൾ അരങ്ങേറിയിരുന്നു. ജ്യോതിക ചിത്രം പൊന്മകൾ വന്താൽ, കീർത്തി സുരേഷ് ചിത്രം പെൻഗ്വിൻ എന്നിവയും ഓൺലൈൻ റിലീസ് പ്രഖ്യപിച്ചിരുന്നു. ഇതിനെതിരെയും വലിയ പ്രതിക്ഷേധമാണ് തമിഴ്നാട് തിയേറ്റർ അസോസിയേഷൻ നടത്തിയത്.