സൂപ്പര്‍ താരങ്ങളുടെ നായികയായി  തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന താരമാണ്  കനക. 


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളം, തമിഴ്  ഭാഷകളില്‍ തിരക്കുള്ള നായികയായി ശോഭിക്കുമ്പോഴായിരുന്നു കനകയുടെ വിവാഹം. തുടര്‍ന്ന്   സിനിമാലോകത്തുനിന്നും  താരം വിടവാങ്ങുകയായിരുന്നു.  എന്നാല്‍, സിനിമയില്‍നിന്നും  വിട പറഞ്ഞതിനു പിന്നില്‍  നടിയുടെ അമ്മയും തെലുങ്ക് നടിയുമായ ദേവിക ആണെന്ന വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. 


അടുത്തിടെ താരം മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്ത‍കളും പ്രചരിച്ചിരുന്നു.  വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് താന്‍ ജീവനോടെ ഉണ്ടെന്നറിയിച്ച്  കനക തന്നെ രംഗത്ത് എത്തിയിരുന്നു.


എന്നാല്‍, ഇപ്പോള്‍  കനകയുടെ ജീവിതം വീണ്ടും  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.  ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് വാര്‍ത്തകളില്‍ ഇടം നേടിയത്.  പ്രണയിച്ച ആളെ വിവാഹം ചെയ്തുവെങ്കിലും ആ ബന്ധം ആകെ പതിനഞ്ചു നാള്‍ മാത്രമാണ് നീണ്ടതെന്ന് കനക വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.


കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജിനീയറായ മുത്തുകുമാറുമായുള്ള സൗഹൃദം പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും മാറുകയായിരുന്നു. 2007 ല്‍ ആയിരുന്നു വിവാഹം. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച്‌ ജീവിച്ചുള്ളൂ പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ല. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്‍റെ അച്ഛന്‍ ദേവദസായിരുന്നു' -കനക പറഞ്ഞു.


1989 ൽ ഇറങ്ങിയ കരകാട്ടക്കാരൻ എന്നാ തമിഴ ചിത്രത്തിലൂടെ  സിനിമാ രംഗത്തേയ്ക്ക് കടന്നുവന്ന  കനക  രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.


Also read: കൊവിഡില്ല, പരിശോധനാഫലം നെഗറ്റീവ്; വാര്‍ത്ത നിഷേധിച്ച്‌ Lena


മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ നായികയായും,  അല്ലാതെ ഒട്ടേറെ മലയാളചലച്ചിത്രങ്ങളിലും കനക അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ (Malayalam films) കനകയുടെ ആദ്യ ചിത്രം ഗോഡ്ഫാദർ ആയിരുന്നു. 


ഗോഡ്ഫാദർ,  വിയറ്റ്നാം കോളനി, ഗോളാന്തര വാർത്ത, കുസൃതിക്കാറ്റ്, നരസിംഹം, പിൻഗാമി, 
വാർദ്ധക്യപുരാണം, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ടച്ചെക്കൻ തുടങ്ങി എണ്ണമറ്റ മലയാള സിനിമകളില്‍ കനക നായികയായിരുന്നു.