`കോടതിയിലേക്ക് ഒരു കന്യാസ്ത്രീയും 4 പുരുഷന്മാരും കൂടെ ഒരു നായയും`; ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന `സൗദി വെള്ളക്ക`യുടെ ഫസ്റ്റ് ലുക്ക്
കോടതിയുടെ സമീപത്തിലൂടെ നടന്ന് നീങ്ങുന്ന ഒരു കന്യാസ്ത്രീയും നാല് പുരുഷ്ന്മാരും ഒപ്പം നായയുമാണ് ഫസ്റ്റ് ലുക്കിൽ കാണാൻ സാധിക്കുന്നത്. നാല് പേരിൽ ഒരാൾ വക്കിൽ വേഷത്തിലുമാണ്.
കൊച്ചി : ജനപ്രിയവും സൂപ്പർ ഹിറ്റ് ചിത്രവുമായ ഓപ്പറേഷൻ ജാവയ്ക്ക് (Operation Java) ശേഷം സംവിധായകൻ തരുൺ മൂർത്തി (Tharun Moorthy) ഒരുക്കുന്ന രണ്ടാമത്തെ സിനിമ 'സൗദി വെള്ളക്ക'യുടെ (Saudi Vellakka) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമെന്ന് തോന്നിപ്പിക്കും വിധമുള്ള ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.
"ഒത്തിരി ഒത്തിരി ഒത്തിരി പറയാനുള്ള ഞങ്ങളുടെ വെള്ളക്ക" എന്ന കുറുപ്പ് എഴുതിയാണ് സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ALSO READ : ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തിയുടെ ആദ്യ ചിത്രം രണ്ടാമതെത്തുന്നു, പേര് 'സൗദി വെള്ളക്ക'
കോടതിയുടെ സമീപത്തിലൂടെ നടന്ന് നീങ്ങുന്ന ഒരു കന്യാസ്ത്രീയും നാല് പുരുഷ്ന്മാരും ഒപ്പം നായയുമാണ് ഫസ്റ്റ് ലുക്കിൽ കാണാൻ സാധിക്കുന്നത്. നാല് പേരിൽ ഒരാൾ വക്കിൽ വേഷത്തിലുമാണ്.
ഓപ്പറേഷൻ ജാവയ്ക്ക് മുമ്പായി ആദ്യ സിനിമയായി തരുൺ മൂർത്തി സംവിധാൻ ചെയ്യാനായി എഴുതിയ ചിത്രമാണ് സൗദി വെള്ളക്കയെന്ന് നേരത്തെ സംവിധായകൻ ചിത്രത്തിന്റെ പേര് പുറത്ത് വിട്ട വേളയിൽ അറിയിച്ചിരുന്നു. അതിനിടെയാണ് ഓപ്പറേഷൻ ജാവ റിലീസ് ചെയ്യുന്നത്. നേരത്തെ ഓപ്പറേഷൻ ജാവയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സംവിധായകൻ തരുൺ മൂർത്തി സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടായി അറിയിച്ചിരുന്നു.
തൊണ്ടിമുതലും ദൃസാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലാണ് ചിത്രം നിർമിക്കാനൊരുങ്ങുന്നത്.
ഓപ്പറേഷൻ ജാവയിൽ ശ്രദ്ധേയമായ കഥപാത്രങ്ങളെ അവതരിപ്പിച്ച ലുക്ക്മാൻ അവറാൻ ബിനു പപ്പു എന്നിവർ സൗദി വെള്ളക്കയിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇരുവരെയും കൂടാതെ സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.
ALSO READ : Operation Java താൻ അടുത്തിടെ കണ്ട മികച്ച പടങ്ങളിൽ ഒന്ന്, ജാവാ ടീമിന് ആശംസകളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്
സൗദി വെള്ളക്കയുടെ ക്യാമറയ്ക്ക് പിന്നിലും പുതിയ ടീമാണ്. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പാലി ഫ്രാൻസിസ് ചിത്രം സംഗീതം നൽകും. നിഷാദ് യൂസഫ് എഡിറ്റിങും വാബു വിതുര ആർട്ടും കൈകാര്യം ചെയ്യുന്നത്.
തരൂൺ ആദ്യം സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവയ്ക്ക് വിലയതോതിലാണ് പ്രക്ഷക പ്രശംസ ലഭിച്ചത്. കോവിഡിനെ തുടർന്ന് അടച്ച തിയറ്ററുകൾ തുറന്ന സാഹചര്യത്തിൽ വലിയ ആരവങ്ങളും താരബലങ്ങളും ഇല്ലാതെ ഇറങ്ങിയ ചിത്രത്തിന് അവതരണ മികവിൽ സ്വീകാര്യത ലഭിച്ചത്. ചിത്രം ഏകദേശം 75 ദിവസത്തോളം തിയറ്ററുകളിൽ പ്രദർക്ഷിപ്പിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...