Kochi : അടുത്തിടെ വലിയതോതിൽ ചർച്ചയായ മലയാള സിനിമകളിൽ ഒന്നായിരുന്നു ഓപ്പറേഷൻ ജാവ (Operation Java). കേരള സൈബർ പൊലീസിന്റെ കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും കുടുംബവും പ്രണയവും തൊഴിലും എല്ലാ ചർച്ചയാകുന്ന ഓപ്പറേഷൻ ജാവ പോലെ ഒരു ചിത്രം അടുത്തിടെ ഇറങ്ങിട്ടില്ല എന്ന് നിസംശയം പറയാം. ചിത്രത്തിലെ ഓരോ കഥപാത്രങ്ങളും അവരുടെ ജീവതപശ്ചാത്തലങ്ങളും അവതരിക്കുമ്പോൾ സംവിധായകൻ നൽകുന്ന കൃത്യതയാർന്ന ന്യായികരണമാണ് ചിത്രത്തെ ഏറ്റവും മനോഹരമാക്കുന്നത്. അതിനുള്ള ഉദ്ദാഹരണമാണ് ബിനു പപ്പു (Binu Pappu) അവതരിപ്പിച്ച സൈബർ പൊലീസ് ഉദ്യോഗസ്ഥന്റെ കഥപാത്രം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ ഉടനീളം കാണാൻ സാധിക്കുന്നുണ്ട് സൗമ്യ ശീലനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. ആ കഥപാത്രത്തിന് എങ്ങനെ സൗമ്യ ശീലനായി തുടരാൻ സാധിക്കുമെന്നുള്ള ചോദ്യത്തിന്റെ ഉത്തരമായിരുന്നു സിനിമയുടെ അവസാന ഭാഗത്ത് ബിനു പപ്പുവും ബാലു വർഗീസും തമ്മിലുള്ള സംഭഷണം. 


ALSO READ : Operation Java താൻ അടുത്തിടെ കണ്ട മികച്ച പടങ്ങളിൽ ഒന്ന്, ജാവാ ടീമിന് ആശംസകളുമായി സംവിധായകൻ റോഷൻ ആൻഡ്രൂസ്


താൻ പി എസ് സി പരീക്ഷ എഴുതാൻ പോകുന്നതും അവിടെ വെച്ച് ഇഷ്ടെടുന്ന വീൽ ചെയറിൽ എത്തിയ പെൺക്കുട്ടിയോടുള്ള ബഹുമാനവും. ആ ബഹുമാനം കൊണ്ട് ഉണ്ടായ പ്രണയം സംവിധായകൻ കൃത്യമായി എടുത്ത് പറയുകയും ചെയ്തു.


ഇങ്ങനെ ബഹുമാനം കൊണ്ട് ഉണ്ടായ പ്രണയം യഥാർഥ ജീവിതത്തിലുമുണ്ടെന്നാണ് ഓപ്പറേഷൻ ജാവയുടെ സംവിധായകനായ തരുൺ മൂർത്തി അറിയിക്കുന്നത്. തരുൺ തന്റെ ഫേസ്ബുക്ക് പോസിറ്റിൽ പങ്കുവെച്ച് ഒരു വീഡിയോയിലുടെയാണ് യഥാർഥ ജീവിതത്തിലെ ആ കഥപാത്രങ്ങളെ എല്ലാവരും അറിയാൻ തുടങ്ങുന്നത്.


ALSO READ : Operation Java: ഓപ്പറേഷൻ ജാവയ്ക്ക് അഭിനന്ദനവുമായി Prithviraj Sukumaran; ത്രില്ലടിച്ച് Tharun Moorthy


സംവിധായകൻ തരുൺ മൂർത്തി ഫേസ്ബുക്കിൽ പങ്കുവെച്ച് വീഡിയോ



താൻ എന്താണോ എഴുതിവെച്ചത് അതാണ് കണ്മുന്നിലെന്നാണ് തരുൺ മൂർത്തി പങ്കുവെച്ച് വീഡിയോ പോസ്റ്റിന് അടികുറ്റിപ്പ് നൽകിയിരിക്കുന്നത്.  ഇതിനോടകം നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.


എറണാകുളം ആലുവാ സ്വദേശകളായ ഇജാസ് ഇബ്രാഹിമും ഭാര്യ നസിനുമാണ് (ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന പേര്) വീഡിയോയിൽ ഉള്ളത്. ഇവരുടെ കല്യാണ വീഡിയോയും ഇവർരുടെ കുട്ടിയുടെ ചിത്രങ്ങളും എല്ലാ കോർത്തിണക്കിയാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. 


ALSO READ : Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും


മെയ് 15ന് ZEE5 ലൂടെയാണ് ഓപ്പറേഷൻ ജാവ റിലീസാകുന്നത്. അതിന് മുമ്പ് ഏകദേശം 75 ദിവസങ്ങളോളം ചിത്രം കോവിഡ് പശ്ചത്തലത്തിലും തിയറ്ററുകളിൽ പ്രദർശനം നടത്തിയിരുന്നു. അതിന് പിന്നാലെ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസാകുന്നത്. ചിത്രത്തെ അഭിനന്ദിച്ച നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.