ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻ‌ ഹൈമർ വളരെ അധികം പ്രതീക്ഷയോടെയാണ് തീയ്യേറ്ററുകളിൽ എത്തിയത്.  ഓപ്പൺഹൈമർ ഐമാക്സ് തീയറ്ററുകളിൽ നൽകുന്ന ദൃശ്യാനുഭവം ഒന്ന് വേറെ തന്നെയാണ്. ചിത്രം വളരെ അധികം ജന ശ്രദ്ധ നേടി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ കേരളാ ബോക്സോഫീസ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം. ആദ്യ ദിനം ചിത്രം നേടിയത്  1.35 കോടിയാണ്. കേരളത്തിലെ മാത്രം കണക്കാണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം ദിവസം ചിത്രം നേടിയത് 1 കോടിയാണെന്ന് ഏറ്റവും പുതിയ ട്വീറ്റിൽ പറയുന്നു. ജൂലൈ 21-ന് തിയറ്ററുകളിലെത്തിയ ചിത്രം നിർമിച്ചത് യൂണിവേഴ്സൽ പിക്ചർസ്‌ ആണ്. ഹൊയ്തി വാൻ ഹൊയ്ടെമയാണ് ഓപ്പൺഹൈമറിനായി ക്യാമറ ചലിപ്പിക്കുന്നത്.


Also Read: Voice Of Sathyanathan: 'ഓ പർദേസി'... 'വോയ്സ് ഓഫ് സത്യനാഥനി'ലെ മനോഹര ​ഗാനമെത്തി


കിലിയൻ മർഫിയാണ് ചിത്രത്തിൽ ഓപ്പൻ ഹൈമറായി എത്തുന്നത്. റോബർട്ട് ഡൗണി ജൂനിയർ, എമിലി ബ്ലണ്ട്, മാറ്റ് ഡാമൻ, ഫ്ലോറൻസ് പഗ്ഗ്, ജോഷ് ഹാട്ട്നെറ്റ്, കേസി അഫ്ലെക്, റാമി മാലിക്ക്, കെന്നത്ത് ബ്രനാഗ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.10 കോടി യുഎസ് ഡോളറാണ് ചിത്രത്തിൻറെ നിർമ്മാണ ചെലവ്. എമ്മ തോമസ്, ചാൾസ് റോവൻ, ക്രിസ്റ്റഫർ നോളൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2021-ലാണ് ചിത്രത്തിൻറെ പ്രഖ്യാപനം ഉണ്ടായത്.



 



അതേസമയം 'ഓപ്പൺഹൈമറിനൊപ്പം റിലീസായ ബാർബിയും മികച്ച കളക്ഷൻ നേടുന്നതായാണ് റിപ്പോർട്ട്. 'ബാർബി'യുടെ ഇന്ത്യയിലെ ആദ്യ ദിന ബോക്‌സ് ഓഫീസ് കളക്ഷനെ മറികടക്കാൻ 'ഓപ്പൺഹൈമറിന്' കഴിഞ്ഞു. എന്നിരുന്നാലും, അന്താരാഷ്ട്ര വിപണിയിൽ സ്ഥിതി വ്യത്യസ്തമാണ്.


 


'ബാർബി' 51 അന്താരാഷ്ട്ര ബോക്സോഫീസുകളിൽ നിന്നായി 41.4 മില്യൺ ഡോളറാണ് നേടിയത്.സിലിയൻ മർഫിയുടെ 'ഓപ്പൺഹൈമർ' അതിന്റെ 57 ബോക്സോഫീസിൽ 15.7 ദശലക്ഷം യുഎസ് ഡോളർ നേടി.ഇന്ത്യൻ ബോക്‌സ് ഓഫീസ് സാഹചര്യത്തെ സംബന്ധിച്ചിടത്തോളം, ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ആദ്യ ദിനം 13.50 കോടി രൂപ നേടിയപ്പോൾ 'ബാർബി' വെറും 5 കോടി രൂപ മാത്രമാണ് നേടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.