മാളികപ്പുറവും കാപ്പയും; ബോക്സോഫീസിൽ വാരുന്ന കളക്ഷൻ ഇതാ
Kerala Box Office Collection Report: കണക്കുകൾ പരിശോധിച്ചാൽ റെക്കോർഡ് വരുമാനമാണ് രണ്ട് ചിത്രങ്ങൾക്കും ലഭിച്ചിരിക്കുന്നത്
2022-ൻറെ അവസാനത്തിലാണ് തീയ്യേറ്ററുകളിലേക്ക് എത്തിയതെങ്കിലും മികച്ച പ്രേക്ഷ ശ്രദ്ധ കിട്ടിയ ചിത്രങ്ങളാണ് കാപ്പയും, മാളികപ്പുറവും. കണക്കുകൾ പരിശോധിച്ചാൽ റെക്കോർഡ് വരുമാനമാണ് രണ്ട് ചിത്രങ്ങൾക്കും ലഭിച്ചിരിക്കുന്നത്. ഡിസംബർ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്.
11 ദിവസത്തെ കാപ്പയുടെ കേരളത്തിലെ ഗ്രോസ് കളക്ഷൻ 11.05 കോടിയാണെന്ന് കേരള ബോക്സോഫീസ് ട്വിറ്ററിൽ പറയുന്നു. വേൾഡ് വൈഡ് കളക്ഷൻ 16 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. മാളികപ്പുറത്തിൻറേതാകട്ടെ മൂന്ന് ദിവസത്തെ കേരളത്തിലെ കളക്ഷൻ 2.62 കോടിയാണ്. വരും ദിവസങ്ങളിൽ ഇത് ഏറ്റവും മികച്ച കണക്കുകളിൽ എത്തുമെന്നാണ് സൂചന. ചിത്രത്തിൻറെ ആദ്യ ദിവസം തന്നെ 1 കോടിയിലധികം രൂപയായിരുന്നു ബോക്സോഫീസിൽ നിന്നും ലഭിച്ചത്.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. സെപ്റ്റംബര്‍ പന്ത്രണ്ട് തിങ്കളാഴ്ച്ച എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിന് തുടക്കമായി. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്.
കടുവയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമാണ് കാപ്പ. ഷാജി കൈലാസിന്റെ വ്യത്യസ്തമായ മേക്കിങ്ങ് ആണ് കാപ്പയിലൂടെ കാണാൻ സാധിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു. ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ്. അപർണ ബാലമുരളിയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. ആസിഫ് അലി, അന്ന ബെൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...