Oru Anveshanathinte Thudakkam: ഷൈൻ ടോം ചാക്കോ-എംഎ നിഷാദ് ചിത്രം `ഒരു അന്വേഷണത്തിന്റെ തുടക്കം` ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
Oru Anveshanathinte Thudakkam Movie: ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് `ഒരു അന്വേഷണത്തിന്റെ തുടക്കം` ഒരുക്കിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്.
എംഎ നിഷാദ് സംവിധാനം ചെയ്യുന്ന 'ഒരു അന്വേഷണത്തിന്റെ തുടക്കം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെവി അബ്ദുൽ നാസറാണ് ചിത്രം നിർമിക്കുന്നത്. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ ശ്രദ്ധേയനായ എംഎ നിഷാദിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഒരു അന്വേഷണത്തിന്റെ തുടക്കം'.
ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ബോംബെ, ഹൈദരാബാദ്, വാഗമൺ, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിനെ നോക്കി നിൽക്കുന്ന തരത്തിൽ ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെടുന്ന ഫസ്റ്റ് ലുക്ക് ആണ് പുറത്തിറക്കിയിരിക്കുന്നത്.
എംഎ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ സേവന കാലത്ത്, അദ്ദേഹം ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് നിഷാദ് ഈ ചിത്രത്തിന്റെ കഥ വികസിപ്പിച്ചത്. ക്രൈം ബ്രാഞ്ച് എസ്പി, ഇടുക്കി എസ്പി എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്ന് രണ്ട് തവണ സ്വർണമെഡൽ ലഭിച്ചിട്ടുണ്ട്.
സമുദ്രകനി, മുകേഷ്, വാണി വിശ്വനാഥ്, അശോകൻ, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, വിജയ് ബാബു, സുധീർ കരമന, ഇർഷാദ്, ജാഫർ ഇടുക്കി, രമേശ് പിഷാരടി, ഷഹീൻ സിദ്ദിഖ്, കോട്ടയം നസീർ, കൈലാഷ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കലാഭവൻ നവാസ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ALSO READ: 'സ്നേഹ ചൈതന്യമേ...' അജു വർഗീസ് ചിത്രം സ്വർഗത്തിലെ പുതിയ ഗാനമെത്തി
പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, ഉമാ നായർ, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്, അഞ്ജലീന എബ്രഹാം, ജെനി, അഞ്ജു ശ്രീകണ്ഠൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംവിധായകൻ എംഎ നിഷാദും ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
ഛായാഗ്രഹണം: വിവേക് മേനോൻ. ചിത്രസംയോജനം: ജോൺകുട്ടി. സംഗീതം: എം ജയചന്ദ്രൻ. പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്. ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി. ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ: ബെന്നി. കലാസംവിധാനം: ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം: സമീറ സനീഷ്.
മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ. അസോസിയേറ്റ് ഡയറക്ടർ: രമേശ് അമാനത്ത്. വിഎഫ്എക്സ്: പിക്ടോറിയൽ. സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്. ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ. കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ. ഡിസൈൻ: യെല്ലോ യൂത്ത്. പിആർഒ ആൻഡ് മാർക്കറ്റിംഗ്: തിങ്ക് സിനിമ. പിആർഒ: വാഴൂർ ജോസ്, എഎസ് ദിനേശ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.