'അരവിന്ദന്റെ അതിഥികൾ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം" എന്ന സിനിമയുടെ ടീസർ പുറത്ത്. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈറാണ് ചിത്രം നിർമിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു കോമഡി എന്റെർടെയ്നറാകും ഒരു ജാതി ജാതകം എന്ന സൂചനയാണ് ടീസറിൽ നിന്നും ലഭിക്കുന്നത്.  ചിത്രത്തിൽ വിനീത് ശ്രീനിവാസന് പുറമെ നിഖില വിമൽ, ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, അരവിന്ദ് രഘു, ശരത്ത് സഭ തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിശ്വജിത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു. എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചന- മനു മഞ്ജിത്ത്,സംഗീതം- ഗുണ ബാലസുബ്രമണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ, കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം-റാഫി കണ്ണാടിപ്പറമ്പ്. കോ റൈറ്റർ- സരേഷ് മലയൻകണ്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ.


ALSO READ : Bigg Boss Malayalam : ബിഗ് ബോസ് മലയാളം ചരിത്രത്തിൽ ഇതാദ്യം; ഷോ ആരംഭിക്കുന്നതിന് മുമ്പ് കോമണെർ മത്സരാർഥികളെ പ്രഖ്യാപിച്ചു



പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ-മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ-ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ- പ്രശാന്ത് പാട്യം, സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി, പരസ്യക്കല-അരുൺ പുഷ്ക്കരൻ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - നസീർ കൂത്തുപറമ്പ്, അബിൻ എടവനക്കാട്,വിതരണം-വർണ്ണച്ചിത്ര,പി ആർ ഒ-എ എസ് ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.