ഒരു സ്മാർട്ട് ഫോൺ പ്രണയം എന്ന ചിത്രത്തിനുവേണ്ടി പ്രശാന്ത് മോഹന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസനും ആരതി പൊടിയും ആലപിച്ച ഗാനം പുറത്തിറങ്ങി. ജൂൺ 21ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും. സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിൽ ചാൾസ് ജി തോമസ് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അമേരിക്കയിലും കേരളത്തിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അൻഷെൽ റോസ്. ഡിഒപി- ഷാഹു ഷാ. എഡിറ്റിംഗ്- എ ആർ ജിബീഷ്. മ്യൂസിക് ഡയറക്ടർ- പ്രശാന്ത് മോഹൻ എം പി. കോസ്റ്റ്യൂം ഡിസൈനർ- ഗൗരി പാർവതി. പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ. ആർട്ട്- ഗിരീഷ്. ഗാനരചന- ചാൾസ് ജി തോമസ്. മേക്കപ്പ് ബിന്ദു ക്ലാപ്പന. അസോസിയേറ്റ് ഡയറക്ടർ- മനു.


ALSO READ: റായ് ലക്ഷ്മി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; ഡിഎൻഎ ജൂൺ 14ന് തിയേറ്ററുകളിലേക്ക്


പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് തിരുവഞ്ചൂർ. സ്റ്റിൽസ്- അനിജ ജലൻ. ഫൈനാൻസ് കൺട്രോളർ- അജിത സി ശേഖർ. ഒരു സ്മാർട്ട് ഫോണിലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നു. രണ്ട് കുടുംബങ്ങളെ കേന്ദ്രീകരിച്ച് നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണിത്. ലൈവ് ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


അമേരിക്കയിലും കേരളത്തിൽ കൊച്ചി, വാഗമൺ എന്നിവിടങ്ങളിലുമാണ് ചിത്രീകരണം നടന്നത്. ഹേമന്ത് മേനോൻ, പ്രിൻസ്, സായികുമാർ, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂർ, ബാജിയോ ജോർജ്, നയനപ്രസാദ്, അശ്വതി അശോക്, എലിസബത്ത് സരിത കുക്കു എന്നിവർ അഭിനയിക്കുന്നു. ജൂൺ 21ന് 72 ഫിലിം കമ്പനി ചിത്രം തിയേറ്ററിൽ എത്തിക്കുന്നു. പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.