ഒരു സ്മാർട്ട്ഫോൺ പ്രണയം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. അമേരിക്കയിലും കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സ്കൈ ഷെയർ പിക്ചേഴ്സിന്റെ ബാനറിൽ ചാൾസ് ജി തോമസ് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അൻഷെൽ റോസ്. ഡിഒപി ഷാഹു ഷാ നിർവഹിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

എഡിറ്റിംഗ്- എആർ ജിബീഷ്. മ്യൂസിക് ഡയറക്ടർ- പ്രശാന്ത് മോഹൻ എംപി. കോസ്റ്റ്യൂം ഡിസൈനർ- ഗൗരി പാർവതി. പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ. ആർട്ട്- ഗിരീഷ്. ഗാനരചന- ചാൾസ് ജി തോമസ്. മേക്കപ്പ്- ബിന്ദു ക്ലാപ്പന. അസോസിയറ്റ് ഡയറക്ടർ- മനു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനീഷ് തിരുവഞ്ചൂർ. സ്റ്റിൽസ്- അനിജ ജലൻ. ഫൈനാൻസ് കൺട്രോളർ- അജിത സി ശേഖർ.


ALSO READമൂന്ന് കാലഘട്ടം, മൂന്ന് ഭാവങ്ങൾ, ഒരൊറ്റ നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്


ഒരു സ്മാർട്ട് ഫോണിലൂടെയുള്ള പ്രണയം നിരവധി ദുരൂഹതയിലേക്കുള്ള യാത്രയായി തീരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്ട് കുടുംബങ്ങളെ ഉൾപ്പെടുത്തി നിരവധി ട്വിസ്റ്റുകളിലൂടെ സഞ്ചരിക്കുന്ന കഥയാണിത്.


ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ മൂഡ് ആണ് ഈ ചിത്രം. മലയാള സിനിമയിൽ ഇത്തരത്തിലുള്ള  കഥയുടെ ആഖ്യാന രീതി ഏറെ പുതുമയുള്ളതാണ്. അമേരിക്കയിലും കേരളത്തിലെ കൊച്ചി, വാഗമൺ എന്നിവിടങ്ങളിലുമായിരുന്നു ചിത്രീകരണം.


ALSO READ: പ്രണയ ജോഡികളായി ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും! 'അയ്യർ ഇൻ അറേബ്യ'യിലെ 'മഴവിൽ പൂവായ്' ​ഗാനം ശ്രദ്ധനേടുന്നു


ഹേമന്ത് മേനോൻ, പ്രിൻസ്, സായികുമാർ, പത്മരാജ് രതീഷ്, സന്തോഷ് കീഴാറ്റൂർ, ബാജിയോ ജോർജ്, നയന പ്രസാദ്, അശ്വതി അശോക്,  എലിസബത്ത്, സരിത കുക്കു എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പിആർഒ- എംകെ ഷെജിൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.