കൊച്ചി : ജോജു ജോർജ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ഒരു താത്വിക അവലോകനം സിനിമ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം. 2021 ഡിസംബർ 31 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു ഒരു താത്വിക അവലോകനം. സമ്മിശ്ര പ്രതികരണം ആയിരുന്നു ചിത്രത്തിന്റെ തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവാഗതനായ അഖിൽ മാരാർ തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഒരു താത്വിക അവലോകനം. യോഹന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ ഗീ വർഗീസ് യോഹന്നാനാണ് ചിത്രം നിർമ്മിച്ചത്. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനെ പ്രമേയമാക്കിയ ചിത്രത്തിൽ സമീപമാകാല രാഷ്ട്രീയ സംഭവങ്ങളും ചർച്ച ചെയ്യുന്നുണ്ട്.


ALSO READ : Vi Sony LIV Pack : മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത; നിങ്ങൾ വിഐ ഉപഭോക്താക്കളാണെങ്കിൽ പുഴു സിനിമ സൗജന്യമായി സോണി ലിവലൂടെ കാണാം


ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാർ, ബാലാജി ശർമ, വിയാൻ, ജയകൃഷ്ണൻ, നന്ദൻ ഉണ്ണി, മാമുകോയ,പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമ്മൂട്,അഭിരാമി,ശൈലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സന്ദേശത്തിലെ ശങ്കരാടിയുടെ താത്വിക അവലോകനം തന്നെയാണ് ചിത്രത്തിൻറെ ആകെ കഥയും പറയുന്നത്.


നവാഗതനെന്ന ടൈറ്റിലിൽ നിന്നും പുതിയ ചിത്രത്തിന് തൻറേതായ ചിലതൊക്കെ സംഭാവന ചെയ്യാൻ  അഖിൽ മാരാർ ശ്രമിച്ചിട്ടുണ്ട്. വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ ലിജോ പോള്‍ ആണ്. കെെതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികൾക്ക് ഒ.കെ രവിശങ്കര്‍ സംഗീതം പകരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.