Oru Thekkan Thallu Case: `കുഞ്ഞുകുഞ്ഞ്` ആയി അഖിൽ കവലയൂർ! `ഒരു തെക്കൻ തല്ലുകേസ്` ക്യാരക്ടർ പോസ്റ്റർ
80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബിജു മേനോൻ റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. സെപ്റ്റംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ജി.ആർ ഇന്ദു ഗോപന്റെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് തെക്കൻ തല്ല് കേസ് എന്ന പേരിൽ സിനിമയായി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഖിൽ കവലയൂരിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കുഞ്ഞുകുഞ്ഞ് എന്ന കഥാപാത്രമായിട്ടാണ് അഖിൽ കവലയൂർ ചിത്രത്തിലെത്തുന്നത്.
80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. നവാഗതനായ ശ്രീജിത്ത് എൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രോ ഡാഡിയുടെ രചയീതാക്കളിൽ ഒരാളാണ് ശ്രീജിത്ത് എൻ. ചിത്രത്തിൽ പത്മപ്രിയ, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Also Read: Oru Thekkan Thallu Case : അടുത്ത തല്ല് ഇതാ! ഒരു തെക്കൻ തല്ല് കേസ് ട്രെയിലർ
E4 എന്റർടെയ്ൻമെന്റ് എന്റർടൈൻമെൻറ്സും സൂര്യ ഫിലിമിസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി.ആർ.ഇന്ദുഗോപന്റെ കഥയിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠനാണ്.
ഒരിടവേളയ്ക്ക് ശേഷം പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ബിജു മേനോന്റെ ഇതുവരെ ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് സിനിമയായി ഒരുക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററുകളും മറ്റും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ബിജു മേനോന്റെ ഒരു തെക്കൻ തല്ല് കേസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...