'ഒരു വാതിൽ കോട്ട' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബ്ലൂമൗണ്ട് ക്രിയേഷന് വേണ്ടി ഫുട്ട്ലൂസേഴ്സ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ഒരു വാതിൽ കോട്ട'. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ. വിജയന് കൈമാറി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബാബു ഫുട്ട്ലൂസേഴ്സ് നിർമിച്ച് ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം, സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ടവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


ALSO READ: നേര് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു; ചിത്രം ഒടിടിയിൽ എത്തിയത് അഞ്ച് ഭാഷകളിൽ


ഇന്ദ്രൻസ്, ശങ്കർ, സീമ, ചാർമിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്‌ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.


ഛായാഗ്രഹണം- ബാബു രാജേന്ദ്രൻ, കഥ തിരക്കഥ- അഖിലൻ ചക്രവർത്തി, എഡിറ്റിംഗ്, കളറിസ്റ്റ്- വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ- പ്രിയദർശൻ, ഗാനരചന- എസ് ദേവദാസ്, ജയകുമാർ, കൃഷ്ണാ പ്രിയദർശൻ, സംഗീതം- മിഥുൻ മുരളി, ആർസി അനീഷ്, രഞ്ജിനി സുധീരൻ, ആലാപനം- വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സ്ന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ.


ALSO READ: വിസ്മയം തീർത്ത് ടോവിനോയുടെ 'എആർഎം'; ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറക്കി


ചമയം- അനിൽ നേമം, ഉദയൻ, അശ്വതി, സെക്കൻ്റ് യൂണിറ്റ് ഛായാഗ്രാഹകൻ- കിഷോർലാൽ(വിഷ്ണു റോയൽ വിഷൻ), കല- പ്രിൻസ് തിരുവാർപ്പ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, എം സെവൻ, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വൽ എഫക്ട്സ്- ശ്രീജിത്ത് കലൈയരശ്.


കോറിയോഗ്രാഫി- സജീഷ് ഫുട്ട്‌ലൂസേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിവിൻ മഹേഷ്, അസോസിയേറ്റ് ഡയറക്ടർ- അഖിലൻ ചക്രവർത്തി, സംവിധാന സഹായികൾ- ഷൺമുഖൻ, ജിനീഷ് മുകുന്ദൻ, അതുൽ ഭുവനേന്ദു, അപൂർവ്വ, ഡിസൈൻസ്- സനൂപ് വാഗമൺ, പിആർഒ- അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.