നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയിരിക്കുന്നത്. സിനിമയെ പ്രശംസിച്ച്‌ സാംസ്കാരിക മേഖലയിലെ ഒരുപാട് പേർ രംഗത്തെത്തി. വികെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു തിരക്കഥയും രചിച്ച ഒരുത്തീ ബെൻസി നാസർ പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്‌ദുൾ നാസറാണ് നിർമിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ മേഖലയിൽ നിന്ന് സിബി മലയിൽ, എം പത്മകുമാർ, എബ്രിഡ് ഷൈൻ, പ്രജേഷ് സെൻ, ടിനു പാപ്പച്ചൻ, തരുൺ മൂർത്തി, ബാബു ജനാർദ്ദനൻ, അരുൺ ഗോപി, സജീവ് പാഴൂർ, എം.എ നിഷാദ്, രമേശ് പിഷാരടി, എസ്എൽ പുരം ജയ സോമ, ശ്രീമൂലനഗരം മോഹൻ, നടിമാരായ ഭാവന, ഭാമ, സുരഭിലക്ഷ്മി,  പ്രിയാ വാര്യർ, അനുമോൾ, സ്വാസിക ,സ്നേഹ ശ്രീകുമാർ തുടങ്ങിയവർ  ഒരുത്തീയുടെ പ്രമേയത്തെയും താരങ്ങളുടെ പ്രകടനത്തേയും പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. അതുപോലെ സംഗീതജ്ഞരായ വേണുഗോപാൽ, വിധു പ്രതാപ്, സിതാര കൃഷ്ണകുമാർ, രതീഷ് വേഗ തുടങ്ങിയവരും സിനിമയെയും നവ്യ നായരെയും അഭിനന്ദിച്ചു. നിർമ്മാതാക്കളായ ബി രാകേഷ്, എൻഎം ബാദുഷ, രാജ് സഖറിയ, നടൻ ആസിഫലിയുടെ പത്നി സാമ മസ്രിൻ അലി തുടങ്ങിയവരും സിനിമയെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്.


സാംസ്കാരിക മേഖലയിൽ നിന്നും സൂര്യ കൃഷ്ണമൂർത്തി, ഇപി രാജഗോപാൽ, ശാരദക്കുട്ടി, കവി കുളൂർ വിൽസൺ, ക്യൂറേറ്റർ രാധാഗോമതി, മാധ്യമ പ്രവർത്തകരായ പ്രേംചന്ദ്, ദീദി ദാമോദരൻ, ഗീതാബക്ഷി, വിശ്വനാഥൻ തുടങ്ങി നിരവധി പ്രമുഖരാണ് ഒരുത്തിയെ മുൻനിർത്തി വിശദമായ കുറിപ്പുകൾ എഴുതിയിരിക്കുന്നത്