Oscar Awards : ഓസ്കാർ അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യക്കാർ ആരൊക്കെ?
ഈ വർഷത്തെ ഓസ്‌ക്കാർ അവാർഡുകൾ അവതരിപ്പിക്കുന്നതിൽ ഒരാൾ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്.
നാളെ, മാർച്ച് 13 പുലർച്ചയെ 5.30 മണി മുതൽ ഓസ്‌ക്കാർ പുരസ്‌ക്കാര നിശ ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌കാർ പുരസ്‌ക്കാര നിശയാണ് ഈ വർഷത്തേത്. ഈ വർഷത്തെ ഓസ്‌ക്കാർ അവാർഡുകൾ അവതരിപ്പിക്കുന്നതിൽ ഒരാൾ ബോളിവുഡ് താരം ദീപിക പദുകോൺ ആണ്. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലാണ് പുരസ്‌ക്കാര നിശ നടക്കുന്നത്. 2017ലും 19ലും അവതാരകനായി എത്തിയ പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരൻ ജമ്മി കിമ്മൽ ഇത്തവണയും ഉണ്ടാകും. മൂന്നാംവട്ടമാണ് ജിമ്മി കിമ്മൽ ഓസ്കർ വേദിയിലെത്തുന്നത്. ഇതുവരെ ഓസ്കാർ പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യക്കാർ ആരൊക്കെയെന്ന് നോക്കാം.
ഭാനു അത്തയ്യ
ആദ്യമായി ഓസ്‌ക്കാർ പുരസ്ക്കാരം സ്വന്തമാക്കിയ ഇന്ത്യക്കാരിയാണ് ഭാനു അത്തയ്യ. 1983 ലാണ് ഭാനു അത്തയ്യ ഓസ്‌ക്കാർ പുരസ്ക്കാരം സ്വന്തമാക്കിയത്. 1982 ൽ പുറത്തിറങ്ങിയ ഗാന്ധി എന്ന ചിത്രത്തിൻറെ വസ്ത്രാലങ്കാരം ചെയ്തതിനാണ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് ഭാനു അത്തയ്യ സ്വന്തമാക്കിയത്.
ALSO READ: Oscar Awards 2023 : ഓസ്കർ പുരസ്കാരങ്ങൾ; പ്രധാന വിഭാഗങ്ങളിൽ നോമിനേഷൻ നേടിയത് ആരൊക്കെ?
സത്യജിത് റേ
ലോക പ്രശസ്‌ത ചലച്ചിത്ര സംവിധായകരിൽ ഒരാളായ സത്യജിത് റേയാണ് ഓസ്‌ക്കാർ പുരസ്ക്കാരം സ്വന്തമാക്കിയ അടുത്ത ഇന്ത്യക്കാരൻ. 1992 ൽ 64 മത് അക്കാഡമി അവാർഡ്‌സിലാണ് സത്യജിത് റേയ്ക്ക് ഓണററി പുരസ്ക്കാരം നൽകിയത്. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ മൂലം ഓസ്‌ക്കാർ പുരസ്‌ക്കാര വേദിയിൽ എത്താൻ സത്യജിത് റേയ്ക്ക് സാധിച്ചിരുന്നില്ല. പകരം അദ്ദേഹത്തിൻറെ വീഡിയോ സന്ദേശം പുരസ്‌ക്കാര വേദിയിൽ പ്രദർശിപ്പിച്ചിരുന്നു. ഓസ്കാർ അവർ ലഭിച്ച് ഒരു മാസത്തിനുള്ളിൽ അദ്ദേഹം അന്തരിക്കുകയും ചെയ്തു. അക്കാദമി ഓണററി പുറക്കാരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് സത്യജിത് റേ
സ്ലംഡോഗ് മില്യണയർ ( റസൂൽ പൂക്കുട്ടി, എആർ റഹ്‌മാൻ)
2009 ൽ ഡാനി ബോയിലിന്റെ 'സ്ലംഡോഗ് മില്യണയർ' അക്കാദമി അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു,. 10 നോമിനേഷനുകൾ ലഭിച്ച ചിത്രം 8 അക്കാദമി അവാർഡുകളും സ്വന്തമാക്കിയിരുന്നു. ഇതിൽ ഇന്ത്യ സൗണ്ട് എഞ്ചിനീയർ ആയ റസൂൽ പൂക്കുട്ടിയും സംഗീത സംവിധായകൻ എആർ റഹ്‌മാനും ഉണ്ട്. രണ്ട് അക്കാദമി അവാർഡുകൾ സ്വന്തമാക്കിയ ഏക ഇന്ത്യക്കാരൻ കൂടിയാണ് എആർ റഹ്‌മാൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...