Oscars 2023: 95-ാമത് അക്കാദമി അവാർഡിലെ മികച്ച നടൻ, നടി, സിനിമ, ഗാനം തുടങ്ങി അറിയാം പൂർണ്ണ വിവരങ്ങൾ
Oscar Awards 2023 Winners list: നീണ്ട കാത്തിരിപ്പിന് ശേഷം 2023 ലെ ഓസ്‌കാർ ജേതാക്കളുടെ സമ്പൂർണ്ണ പട്ടിക പുറത്തുവന്നു. രാവിലെ ഇന്ത്യൻ സമയം 5:30 നു തന്നെ അവാർഡ് പ്രഖ്യാപനം ആരംഭിച്ചിരുന്നു. ഇത്തവണ രണ്ട് ഇന്ത്യൻ ചിത്രങ്ങൾ പുരസ്ക്കാരം നേടി.
Oscars 2023: ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഒരു പുരസ്‌കാരം തന്നെയാണ് ഓസ്‌കർ അവാർഡ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 2023 ലെ ഓസ്‌കാർ ജേതാക്കളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. 95-ാമത് ഓസ്കർ പുരസ്‌ക്കാരത്തിൽ ഇന്ത്യ ചരിത്ര നേട്ടമാണ് കൈയടക്കിയത്. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം ദ എലഫന്റ് വിസ്പറേഴ്സ് സ്വന്തമാക്കിയപ്പോൾ മികച്ച ഒറിജിനല്‍ സംഗീത വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം കൈയടക്കി. ഏകദേശം 13 വർഷങ്ങൾക്ക് ശേഷം അതായത് സ്ലംഡോഗ് മില്യണയറിന് ശേഷം ഇന്ത്യൻ സിനിമകൾക്ക് വീണ്ടും ഓസ്കർ ലഭിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ദിനം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര വേദിയിൽ തന്റേതായ ഒരു സ്ഥാനം നൽകിയ ദിനം കൂടിയാണ്. മറ്റ് അവാർഡുകളെ കുറിച്ച് നോക്കുകയാണെങ്കിൽ എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ് (Everything Everywhere All at Once) ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം ബ്രണ്ടൻ ഫ്രേസറിന് ലഭിച്ചു. 2023 ലെ ഓസ്കർ പുരസ്കാര ജേതാക്കളുടെ പൂർണ്ണ ലിസ്റ്റ് ഇവിടെ അറിയാം...
മികച്ച സിനിമ: Everything Everywhere All at Once മികച്ച ചിത്രത്തിനുള്ള അവാർഡ് നേടി. മികച്ച സിനിമയ്‌ക്കൊപ്പം ആറ് അവാർഡുകളും ഈ ചിത്രം സ്വന്തമാക്കി.
മികച്ച നടൻ: The Whale എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രണ്ടൻ ഫ്രേസർ (Brendan Fraser) മികച്ച നടനുള്ള പുരസ്‌കാരം നേടി. ബ്രണ്ടനൊപ്പം എൽവിസ്, ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ, ആഫ്റ്റർസൺ, ലിവിംഗ് എന്നീ ചിത്രങ്ങളിലെ അഭിനേതാക്കളും മികച്ച നടനായി നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
മികച്ച നടി: Everything Everywhere All at Once എന്ന ചിത്രത്തിലെ അഭിനയത്തിന് Michelle Yeoh മികച്ച നടിക്കുള്ള അവാർഡ് നേടി.
മികച്ച സഹനടൻ: Everything Everywhere All at Once എന്ന ചിത്രത്തിന് കെ ഹുയ് ക്വാൻ (Ke Huy Quan) മികച്ച സഹനടനുള്ള അവാർഡ് സ്വന്തമാക്കി
മികച്ച സഹനടി: ജാമി ലീ കർട്ടിസ് (Jamie Lee Curtis) ചിത്രം- എവരിതിങ് എവരിവേർ ആൾ അറ്റ് വൺസ്
മികച്ച സംവിധായകനും ഒറിജിനൽ തിരക്കഥയ്ക്കുമുള്ള ഓസ്‌കറുകൾ എവരിവിംഗ് എവരിവേർ എന്ന ചിത്രത്തിന് ഡാനിയൽ ക്വാനും ഡാനിയൽ ഷീനെർട്ടും സ്വന്തമാക്കി
മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരം പോൾ റോജേഴ്‌സിന് ലഭിച്ചു
മികച്ച വിഷ്വൽ എഫക്ട് - അവതാർ: ദി വേ ഓഫ് വാട്ടർ (Avatar: The Way of Water)
മികച്ച ഛായാഗ്രഹണം - ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
മികച്ച പ്രൊഡക്ഷൻ ഡിസൈൻ - വെസ്റ്റേൺ ഫ്രണ്ടിലെ ഓൾ ക്വയറ്റ്
മികച്ച ഒറിജിനൽ സ്കോർ - വെസ്റ്റേൺ ഫ്രണ്ടിൽ എല്ലാം ശാന്തം
മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം - ദി ബോയ്, ദി മോൾ, ദി ഫോക്സ് ആൻഡ് ദി ഹോഴ്സ്
മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം - ദ എലിഫന്റ് വിസ്‌പറേഴ്സ്
മികച്ച വസ്ത്രാലങ്കാരം - ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം - ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട്
മികച്ച മേക്കപ്പ്, ഹെയർസ്റ്റൈൽ അഡ്രിയൻ മൊറോട്ട് - ദി വെയ്ൽ
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം - നവൽനി (Navalny)
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് - ഒരു ഐറിഷ് ഗുഡ്ബൈ (An Irish Goodbye)
മികച്ച സഹനടി - ജാമി ലീ കർട്ടിസ് (Jamie Lee Curtis )
മികച്ച സഹനടൻ - കെ ഹുയ് ക്വാൻ (Ke Huy Quan)
മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം - 'ഗില്ലെർമോ ഡെൽ ടോറോയുടെ പിനോച്ചിയോ' (Guillermo del Toro’s Pinocchio)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...