Hungama 2 ഒടിടി റിലീസിന് ഒരുങ്ങുന്നു, 30 കോടിക്കാണ് പ്രിയദർശൻ ചിത്രത്തെ Disney Plus Hotstar സ്വന്തമാക്കിയത്
Hungama 2 ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് 30 കോടിക്കാണ് നിർമാതാക്കൾ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് (Disney Plus Hotstar) വിറ്റത്.
Mumbai : വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ (Priyadarshan) ബോളിവുഡിലേക്ക് (Bollywood) തിരിച്ചെത്തുന്ന ചിത്രം ഹംഗാമ 2 (Hungama 2) ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് 30 കോടിക്കാണ് നിർമാതാക്കൾ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് (Disney Plus Hotstar) വിറ്റത്. കൂടാതെ സാറ്റ്ലൈറ്റ് അവകാശം ആറ് കോടി രൂപക്കാണ് സ്റ്റാറിന് വിറ്റിരിക്കുന്നത്.
2003ൽ പ്രിയദർശൻ തന്നെ സംവിധാനം ചെയ്ത ഹംഗാമയുടെ തുടർച്ചയെന്ന് രൂപേണയാണ് ഹംഗാമ 2 ഒരുങ്ങുന്നത്. പരേഷ് റാവലും മീസാൻ ജാഫ്രിയും ശിൽപ ഷെട്ടിയും പ്രണീത സുഭാഷ് തുടങ്ങിയവരെ മുഖ്യ കഥപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിൽ അക്ഷയ് ഖന്ന കാമിയോ റോളിലും എത്തുന്നുണ്ട്.
ALSO READ : Family Man 2 സീരീസ് Amazon Prime ൽ റിലീസ് ചെയ്‌തു; വൻ ജനശ്രദ്ധ നേടി സമാന്ത
ഇന്ത്യയിൽ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പ് സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും പൂർത്തീകരിച്ചിരുന്നു. ലോക്ഡൗണിന് ശേഷം ബാക്കി ഭാഗങ്ങളുടെ ഷൂട്ടിങ് പൂർത്തീകരിക്കുകയായിരുന്നു.
ALSO READ : Saif Ali Khan ചിത്രം ഭൂത് പൊലീസ് OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു
30 കോടി ബഡ്ജറ്റിൽ ചിത്രീകരിച്ച സിനിമ ഇതിനോടകം 36 കോടി ഡിജിറ്റൽ സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റതോടെ സ്വന്തമാക്കി. ഇനി ഗാനങ്ങളുടെ അവകാശങ്ങളും മറ്റും വിറ്റതിന്റെ കണക്കുകൾ പുറത്ത് വന്നാൽ ചിത്രം ഏകദേശം 45 കോടി രൂപയുടെ വരുമാനം നേടിട്ടുണ്ടാകുമെന്ന് എന്റെർടെയ്ൻമെന്റ് വെബ്സൈറ്റായ ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : നിഗൂഢതയുടെ ചുരുളഴിക്കാൻ ചുരുളി എത്തുന്നു: ജൂൺ 17 ന് പ്രൈമിലൂടെ റിലീസ്
മലയാളത്തിലെ ഏക്കാലത്തെ ജനപ്രിയ കോമഡി ചിത്രങ്ങളിൽ ഒന്നായ പൂച്ചക്കൊരു മൂക്കുത്തിയുടെ റിമേക്കായിരുന്നു 2003ൽ ഇറങ്ങിയ ഹംഗാമ. അന്ന് പരേഷ് റാവൽ, അക്ഷയ് ഖന്ന, രാജ്പാൽ ദേവ്, റിമി സെൻ, ഷോമ ആനന്ദ്, അഫ്താബ് ശിവ്ദസാനി എന്നിവാരെ അണിനിരത്തിയാണ് ചിത്രീകരിച്ചത്. എന്നാൽ ഹംഗാമ 2 ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി തന്നെയാണ് കഥ സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രയദർശൻ നേരത്തെ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...