Meow OTT Release | ലാൽജോസിന്റെ `മ്യാവൂ` നാളെ ഒടിടിയിൽ എത്തും; റിലീസാകുന്നത് മൂന്ന് വിവിധ പ്ലാറ്റ്ഫോമുകളിൽ
Meow OTT Platforms ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സൗബിന്‍ ഷാഹിര്‍ (Soubin Shahir), മംമ്ത മോഹന്‍ദാസ് (Mamta Mohandas) എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽജോസ് (Lal Jose) ഒരുക്കിയ 'മ്യാവൂ' (Meow) സിനിമ നാളെ മുതൽ ഒടിടിയിൽ എത്തും. മൂന്ന് വിവിധ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ മാത്രമായിട്ടാണ് പ്രൈം വീഡിയോയിലും മനോരമ മാക്സിലും റിലീസ് ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് സിമ്പ്ലി സൗത്തിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്.
ALSO READ : Aaraattu Movie | ''അത് ഒരു അവതാരമാ''.. ആക്ഷനും കോമഡിയും ചേർത്തിണക്കി ആറാട്ട് ട്രെയിലർ
ഇന്ന് അർധ രാത്രിയോടെ സിമ്പ്ലി സൗത്തിൽ മ്യാവൂ പ്രദർശനത്തിനായി എത്തും. നാളെ ഫെബ്രുവരി 6 അർധരാത്രിയോടെയാണ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്.
ഡിസംബർ 24ന് ക്രിസ്മസ് റിലീസായിട്ടാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. പുറമെ കോവിഡ് വ്യാപനവും സിനിമ കൂടുതൽ പ്രേക്ഷകരിലേക്കെത്തുന്നത് പ്രതികൂലമായി ബാധിച്ചിരുന്നു.
ALSO READ : Kallan D'Souza : ഒടുവിൽ റിലീസിന് തയ്യാറായി കള്ളൻ ഡിസൂസയും; ഫെബ്രുവരി 11 ന് തീയേറ്ററുകളിലെത്തും
ലാല്‍ജോസിനു വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം ഒരുക്കുന്ന നാലാമത്തെ തിരക്കഥയാണ് ഇത്. വിക്രമാദിത്യക്ക് ശേഷമാണ് ലാൽജോസും ഡോ. ഇക്ബാൽ കുറ്റിപ്പുറവും മ്യാവുവിന് വേണ്ടി ഒന്നിക്കുന്നത്. അറബിക്കഥ, ഡയമണ്ട് നെക്ലെയ്‍സ് എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങൾ.
രണ്ട് വർഷത്തിന് ശേഷം എത്തുന്ന ഒരു ലാൽജോസ് ചിത്രം എന്ന പ്രത്യേകതയും മ്യാവുവിനുണ്ട്. ടൈറ്റിലിൽ പൂച്ചയുടെ ശബ്ദമായ മ്യാവു കൊണ്ട് തന്നെ ലാൽജോസിന്റെ ചിത്രം ശ്രദ്ധ പിടിച്ചിരുന്നു. സൗബിൻ അവതരിപ്പിക്കുന്ന ദസ്തക്കീർ എന്ന കഥാപാത്രത്തിന്റെ പ്രവാസ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സൗബിനും മംമ്ത മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.
യാസ്‍മിന എന്ന റഷ്യന്‍ യുവതിയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമാണം. ഛായാഗ്രഹണം അജ്മൽ ബാബു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.