കൊച്ചി : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് സിനിമയുടെ ഒടിടി റിലീസ് നീട്ടിവച്ചു. സങ്കേതിക പ്രശ്നത്തെ തുടർന്നാണ് ചിത്രത്തിന്റെ ഒടിടി റിലീസ് മാറ്റിവെക്കേണ്ടി വന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ നിധിൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഇന്ന് ജൂൺ 3 മുതൽ മൂന്ന് പ്ലാറ്റ്ഫോമുകളിലായി ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോൺ പ്രൈം, സൈന പ്ലേ, സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കുള്ളിൽ ആമസോൺ പ്രൈമിലും സൈന പ്ലെയിലൂടെയുമാണ് ചിത്രം സംപ്രേഷണ ചെയ്യുന്നത്. സിമ്പ്ലി സൗത്തിലൂടെയാണ് ഇന്ത്യക്ക് പുറത്ത് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.


ALSO READ : KGF Chapter 2 OTT Release : കാത്തിരുപ്പുകൾക്കൊടുവിൽ കെജിഎഫ് ചാപ്റ്റർ 2 ഒടിടിയിലെത്തുന്നു


സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ആകെ നാല് കഥാപത്രങ്ങളെ മാത്രമെ ഉള്ളൂ.കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ജൂൺ ഫെയിം രവീണ നായഡ,  ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


കേരള തിയറ്ററുകളിൽ പാൻ ഇന്ത്യ ചിത്രം കെജിഎഫിനൊപ്പം ഏപ്രിൽ 22നായിരുന്നു നോ വേ ഔട്ടിന്റെ റിലീസ്. ബോക്സ് ഓഫീസിൽ അത്രകണ്ട മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സിനിമ നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. 


ALSO READ : '21 ഗ്രാംസ്' ഒടിടി റിലീസ് പ്രഖ്യാപിച്ചു; ചിത്രം എത്തുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ


നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.