ഒരിടവേളക്ക് ശേഷം ഒടിടി സ്ക്രീനുകൾ വീണ്ടും സമ്പന്നമാവുകയാണ്. നിരവധി മലയാളം ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്. കഴിഞ്ഞ മാസങ്ങളിലായി റിലീസായ പാച്ചുവും അത്ഭുത വിളക്കും മുതൽ സൂപ്പർ താര ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

പാച്ചുവും അത്ഭുത വിളക്കും


അഖിൽ സത്യൻ രചനയും സംവിധാനവും നിർവ്വഹിച്ച് സേതു മണ്ണാർക്കാട് നിർമ്മിച്ച ഈ ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ.പ്രശാന്ത് രാജൻ എന്ന പാച്ചുവായാണ് ഫഹദ് എത്തുന്നത്. അഞ്ജന ജയപ്രകാശ്, മോഹൻ ആഗാഷെ, ഇന്ദ്രൻസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലെ ഡബ്ബുകളുമായി മെയ് 26 വെള്ളിയാഴ്ച പ്രൈം വീഡിയോയിൽ 'പാച്ചുവും അത്ഭുത വിളക്കും സ്ട്രീം ചെയ്ത് തുടങ്ങി.


'ഭാരത സർക്കസ്'


ഒരാൾ പരാതി നൽകാൻ ഒരു പോലീസ് സ്റ്റേഷനിൽ എത്തുന്നു. തുടർന്നുള്ള അന്വേഷണവും അന്വേഷണത്തിനിടയിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് കഥാഭാഗം. ബിനു പപ്പു, ഷൈന് ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിംപ്ലി സൗത്തിലും ആമസോൺ പ്രൈമിലുമായി ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.


സുലൈഖ മൻസിൽ


അഷറ് ഹംസ സംവിധാനം നിർവ്വഹിച്ച് അനാർഖലി മരക്കാർ, ലുക്മാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സുലൈഖ മൻസിൽ സിംപ്ലി സൗത്തിൽ സ്ട്രീം ചെയ്യുന്നുണ്ട്.  14 ദിവസം കൊണ്ട് നടക്കുന്ന ഒരു വിവാഹവും അത് സംബന്ധിച്ചുള്ള പ്രശ്നങങ്ങളുമാണ് ചിത്രത്തിൻറെ കഥ.  ചിത്രത്തിൻറെ പാട്ടുകൾ പലതും ഹിറ്റായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.