OTT Updates: ഇത്രയും സിനിമകൾ ഒറ്റ ദിവസം റിലീസിന്, ഒടിടി പ്രളയം
മോഹൻലാലിൻറെ 12th മാൻ, ഷാഹിദ് കപൂറിൻറെ ജേഴ്സി, ജൂനിയർ എൻടിആർ ചിത്രം ആർആർആർ എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ എത്തിയത്. (may 222nd Ott Release)
നിരവധി ചിത്രങ്ങളാണ് വെള്ളിയാഴ്ച ഒടിടി റിലീസിന് എത്തിയത്. മോഹൻലാലിൻറെ 12th മാൻ, ഷാഹിദ് കപൂറിൻറെ ജേഴ്സി, ജൂനിയർ എൻടിആർ ചിത്രം ആർആർആർ എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ എത്തിയത്.
12th മാൻ (Hot Star)
ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ 12th മാൻ വെള്ളിയാഴ്ച പുലർച്ചെ ഡിസ്നി ഹോട്ട് സ്റ്റാറിലാണ് റിലീസായത്. മികച്ച പ്രേക്ഷ പ്രതികരണം ലഭിച്ച് കൊണ്ടിരിക്കുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്.
ബാലതന്ദനന (Hot Star)
ശ്രീ വിഷ്ണു കാതറീൻ ട്രീസ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രമാണ് ബാലതന്ദനന. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസിന് എത്തിയത്. ചൈതന്യ ദന്തുരുളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെയ് ആറിനായിരുന്നു തീയ്യേറ്ററിൽ എത്തിയത്.
ജേഴ്സി (Netflix)
ഷാഹിദ് കപൂർ നായകനാകുന്ന ഹിന്ദി ചിത്രമാണ് ജേഴ്സി.ഗൗതം തിണ്ണനൂരി സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. നാനി നായകനായെത്തിയ ചിത്രം 2019-ലാണ് റിലീസിന് എത്തിയത്. ഇതിൻറെ ഹിന്ദി റീ മേക്കാണിത്
അവിയൽ (Amazon Prime)
ജോജു ജോർജ്ജ് നായകാനാകായ മലയാളം ചിത്രം അവിയൽ ആമസോൺ പ്രൈമിലാണ് റിലീസിന് എത്തിയത്. ഫിലിപ്സ് ആൻറ് ദ മങ്കി പെന്നിന് ശേഷം ഷാനിൽ മുഹമ്മദ് ഒരുക്കിയ ചിത്രമാണ് അവിയൽ.
ആർആർആർ (Zee5)
എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ ബോക്സ് ഓഫിസ് ബ്ലോക്ക് ബസ്റ്ററായ ചിത്രമാണ് ആർആർആർ. സീ ഫൈവിലാണ് ചിത്രം എത്തിയിരിക്കുന്നത്. നിലവിൽ ഹിന്ദിയിലാണ് ചിത്രം കാണാൻ സാധിക്കുക.
ഹോസ്റ്റൽ (Amazon Prime)
അടി കപ്യാരെ കൂട്ട മണി എന്നന ചിത്രത്തിൻറെ തമിഴ് റീ മേക്കാണ് ഹോസ്റ്റൽ. സുമന്ത് രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിലാണ് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...