സ്റ്റുഡിയോ ഗ്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിക്രം - പാ രഞ്ജിത് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ വെച്ച് നടന്നു. ഒരു പീരിയഡ് ആക്ഷൻ ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 3D ചിത്രമായിട്ടായിരിക്കും റിലീസെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് മുതൽ ആരംഭിച്ചു. ജ്ഞാനവേൽ രാജയാണ് ചിത്രത്തിന്റെ നിർമാതാവ്. ഹിന്ദിയിലും ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഉണ്ടാകും. 1800 കാലഘട്ടത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. വലിയ സ്കെയിലിൽ നിർമിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ വർക്കുകൾ നല്ല രീതിയിൽ മുന്നോട്ട് പോവുകയാണെന്നും നിർമാതാവ് അറിയിച്ചു. 


തമിഴിലെ ഹിറ്റ് മേക്കർ ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കിഷോർ കുമാർ ഛായാഗ്രഹണവും സെൽവ ആർ കെ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. വിക്രം സിനിമയിലൂടെ ആക്ഷൻ രംഗങ്ങളിൽ പ്രേക്ഷകരെ കോരിത്തരിപ്പിച്ച അൻപ് അറിവാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. പി ആർ ഒ ശബരി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.