Paappan Box Office: കേരളത്തിൽ `പാപ്പൻ` തരംഗം; ആദ്യ ദിനം നേടിയത് മൂന്ന് കോടിക്ക് മുകളിൽ
സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ട് കൊണ്ട് പ്രഖ്യാപന സമയം മുതൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷകർ കാത്തിരുന്നതുമായ ചിത്രമാണിത്.
കേരളത്തിൽ ഇപ്പോൾ പാപ്പൻ തരംഗമാണ്. തിയേറ്റുകൾ നിറഞ്ഞ് പ്രദർശനം തുടരുകയാണ്. ആദ്യദിനം കേരളത്തില്‍ നിന്ന് പാപ്പൻ നേടിയത് 3.16 കോടിയാണ്. ഈ വിവരം ഉൾക്കൊള്ളിച്ച് കൊണ്ട് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. 1157 പ്രദർശനങ്ങളാണ് കേരളത്തിൽ ആദ്യദിനം നടത്തിയത്. ഒരു ബ്രേക്ക് ഉണ്ടായെങ്കിലും സുരേഷ് ഗോപി എന്ന നടന്റെ താരമൂല്യത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന് തന്നെയാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി - ജോഷി കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് പാപ്പൻ. ഈ കൂട്ടുകെട്ട് കൊണ്ട് പ്രഖ്യാപന സമയം മുതൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷകർ കാത്തിരുന്നതുമായ ചിത്രമാണിത്. ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മികച്ച ഒരു ഫാമിലി ക്രൈം ത്രില്ലറാണ് പാപ്പൻ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. എബ്രഹാം മാത്യൂ മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്ലോ പെയ്സിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോകുന്നതെങ്കിലും ബോറടിക്കാത്ത രീതിയിൽ കഥ മുന്നോട്ട് കൊണ്ട് പോകാൻ സംവിധായകന് കഴിഞ്ഞു.
ക്വാളിറ്റി വൈസ് സിനിമ എല്ലാ മേഖലയിലും മികവ് പുലർത്തിയിട്ടുണ്ട്. ഛായാഗ്രഹണം, ബിജിഎം എല്ലാം ചിത്രത്തിന് കൂടുതൽ മികവ് നൽകി. പെർഫോമൻസ് വൈസ് എല്ലാവരും ഗംഭീരമായി തന്നെ ചെയ്തു. ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത് തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച് നിന്നു. എടുത്ത് പറയേണ്ടത് പാപ്പന്റെ മകളുടെ വേഷം ചെയ്യ്ത ASI വിൻസി എബ്രഹാമായി അഭിനയിച്ച നീതാ പിള്ളയുടെ അഭിനയമാണ്. കഥയും മേക്കിങ്ങുമാണ് സിനിമയുടെ മെയിൻ എന്നും പ്രേക്ഷകർ പറയുന്നു.
സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സണ്ണി വെയ്ൻ, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ, ചന്തുനാഥ്, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...