സുരേഷ് ഗോപിയുടെ ഏറ്റവും അവസാനം തീയേറ്ററുകളിൽ എത്തിയ ചിത്രം പാപ്പൻ ഒടിടി  പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. സീ 5 ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നേടിയത്. ഇന്ന്, സെപ്റ്റംബർ 7 അർധരാത്രി മുതലാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിച്ചത്. വമ്പൻ തുകയ്ക്കാണ് സീ 5 ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂലൈ 29ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പാപ്പൻ.  ചിത്രത്തിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്ത ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഇതിനോടകം  ബോക്സ് ഓഫീസ് കളക്ഷൻ 50 കോടിയിലധികം നേടി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്ത 18 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മൊത്തം ബിസിനസിന്റെ കാര്യത്തില്‍ കളക്ഷൻ 50 കോടിയിലെത്തിയിരുന്നു. തിയേറ്റര്‍ കളക്ഷന് പുറമേ , ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങള്‍ വിറ്റതും ചേർത്തുള്ളതായിരുന്നു ഈ കണക്ക്. കേരളത്തിൽ 250ഓളം തിയേറ്ററുകളിലാണ് പാപ്പൻ റിലീസ് ചെയ്തത്. കേരളത്തിന് പുറത്ത് 600 സ്ക്രീനുകലിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.


ALSO READ: Thallumaala Box Office Collection : 'അടിച്ച്' മെഗ് ഹിറ്റുണ്ടാക്കി തല്ലുമാല; ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷൻ ഇങ്ങനെ


സുരേഷ് ​ഗോപിയും മകൻ ​ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിച്ചു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.  സുരേഷ് ​ഗോപിയുടെ 252-ാമത്തെ ചിത്രമായിരുന്നു 'പാപ്പൻ'.  'എബ്രഹാം മാത്യു മാത്തന്‍' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി പാപ്പനിൽ അഭിനയിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പാപ്പൻ. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം തുടങ്ങിയവരും മുഖ്യ വേഷങ്ങളിൽ എത്തി. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേർന്നാണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായാണ് നീത പിള്ള അഭിനയിച്ചത്. നീത പിള്ളയുടെ വിൻസി എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.