കൊച്ചി: സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം പാപ്പന്റെ റിലീസ് ടീസർ പുറത്തുവിട്ടു. പ്രേക്ഷകരെ ത്രില്ലടിപ്പിച്ച് കൊണ്ടാണ് ചിത്രത്തിൻറെ ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ചിത്രം ജൂലൈ 29 ന് തീയേറ്ററുകളിൽ എത്തും. സുരേഷ് ഗോപിയുടെ അത്യുഗ്രൻ തിരിച്ച് വരവാകും പാപ്പൻ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയുടെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത്.  ചിത്രവുമായി ബന്ധപ്പെട്ട് വന്ന എല്ലാ അപ്ഡേറ്റുകളും വളരെയേറെ ശ്രദ്ധ നേടിയിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പാപ്പൻ. ഒരിടവേളക്ക് ശേഷം സുരേഷ് ​ഗോപിയും ജോഷിയും ഒന്നിക്കുന്നുവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് പാപ്പൻ. പാപ്പൻ ഒരു മാസ് പടമാകുമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. സുരേഷ് ഗോപിയുടെ  252ാമത്തെ ചിത്രമാണ് പാപ്പൻ. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ്​ഗോപിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ,  ആശ ശരത്, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ, ചന്തുനാഥ്‌, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ചിത്രത്തിലെ അന്നൊരുന്നാളിൽ എന്ന ഗാനം പുറത്തുവിട്ടിരുന്നു.   ജേക്സ് ബിജോയ് സംഗീത സംവിധാനം ചെയ്ത ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. ഗാനത്തിന് വൻ ജനശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു.


ALSO READ:   Paappan Song : "നീയെന്നൊരാളിൽ"; പാപ്പനിലെ മെലഡി ഗാനം പുറത്തുവിട്ടു, ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


നീണ്ട നാളുകൾക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത് അതുപോലെ തന്നെ സുരേഷ് ഗോപിയുടെ പൊലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ സുജിത് ജെ നായരും ഷാജിയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാക്സ് ബിജോയ് ആണ്. സഹനിർമ്മാതാക്കൾ: വി സി പ്രവീൺ, ബൈജു ഗോപാലൻ, സുജിത്ത് ജെ നായർ, ഷാജി സികെഎം, എക്സി പ്രൊഡ്യൂസർമാർ: സെബാസ്റ്റ്യൻ കൊണ്ടൂപ്പറമ്പിൽ (യുഎസ്എ), തോമസ് ജോൺ (യുഎസ്എ), കൃഷ്ണമൂർത്തി, ക്രിയേറ്റീവ് ഡയറക്ടർ: അഭിലാഷ് ജോഷി, ഛായാഗ്രഹണം : അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ: എസ്.മുരുകൻ, ചീഫ് അസോ ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി,  പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, കലാസംവിധാനം: നിമേഷ്. താനൂർ എം, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, കളറിസ്റ്റ്: ലിജു പ്രഭാകർ, സ്റ്റിൽ: നന്ദു ഗോപാല കൃഷ്ണൻ, ഡിസൈൻ: ഓൾഡ്മോങ്ക്സ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.