ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. ചിത്രത്തിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു. തിങ്കൾ പൂവിൻ എന്ന് തുടങ്ങുന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 28ന് ഇറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് നേടിയത്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

അഖിൽ സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. ഞാന്‍ പ്രകാശന്‍, ജോമോന്‍റെ സുവിശേഷങ്ങള്‍ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു അഖിൽ. അഖിലിന്റെ ഡോക്യുമെന്ററികൾ രാജ്യാന്തര ബഹുമതികൾ നേടിയിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്. 



ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാർക്കാടാണ് ചിത്രം നിർമ്മിച്ചത്. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഗോവ, എറണാകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രൊഡക്‌ഷന്‍ ഡിസൈന്‍ രാജീവന്‍. 


Also Read: 2018 Movie Box Office : വീണ്ടും ഉയർന്നു ആ ഹൗസ് ഫുൾ ബോർഡുകൾ; 2018 സിനിമയ്ക്ക് മികച്ച ഇനിഷ്യൽ കളക്ഷൻ


 


ഫഹദ് ഫാസിലിനെ കൂടാതെ വിജി വെങ്കിടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ ആഗാഷേ, ഛായാ കാദം, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - രാജീവൻ, സൗണ്ട് ഡിസൈനർ - അനിൽ രാധാകൃഷ്ണൻ, സ്റ്റണ്ട് ഡയറക്ടർ - ഷാം കൗശൽ, കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ് - ഉത്തരാ മേനോൻ, വരികൾ - രാജ് ശേഖർ, മനു മഞ്ജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.