Padachone Ingalu Katholi: `പടച്ചോനേ ഇങ്ങള് കത്തോളീ` ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി; പേര് പോലെ തന്നെ പോസ്റ്ററും പൊളി
Padachone Ingalu Katholi Release: ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്. കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ.
Kochi : ശ്രീനാഥ് ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം "പടച്ചോനേ ഇങ്ങള് കാത്തോളീ" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ക്യാരിക്കേച്ചർ രൂപത്തിലുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ബിജിത്ത് ബാലയാണ്. കുടുംബ - ഹാസ്യ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ.
പടച്ചോനേ ഇങ്ങള് കാത്തോളീ ഒരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. മലയാള സിനിമ മേഖലയിലെ ഇരുപത്തിയഞ്ചില്‍ പരം നടി - നടന്മാർ ചേർന്നാണ് ചിത്രത്തിൻറെ ഫേസ്‌ബുക്കിലൂടെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്.
ഇതിന് മുമ്പ് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻ്റെ ബാനറിൽ വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾ എത്തിയിരുന്നു. ജോസ്കുട്ടി മഠത്തിലും, രഞ്ജിത്ത് മണമ്പ്രക്കാട്ടും ചേർന്ന് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ചിത്രം പ്രധാനമായും കോഴിക്കോട് ഭാഗങ്ങളിലാണ് ചിത്രീകരിച്ചത്. ചിത്രത്തിൽ അഥിതി താരമായി സണ്ണി വെയ്‌നും എത്തുന്നുണ്ട്.
ശ്രീനാഥ് ഭാസിയെയും ആൻ ശീതളിനെയും കൂടാതെ ഗ്രേസ് ആൻ്റണി, രസ്ന പവിത്രൻ, അലൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമ്മല്‍ പാലാഴി, വിജിലേഷ്, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നഥാനിയേൽ മഠത്തിൽ, ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ALSO READ: Sreenath Bhasi Movie : "പടച്ചോനേ ഇങ്ങള് കാത്തോളീ"; ശ്രീനാഥ് ഭാസി ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയായി
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ യെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കൂടാതെ ഇതൊരു മുഴുനീള എന്റെർറ്റൈനെർ ആയിരിക്കുമെന്നും വ്യക്തമാക്കി. നര്‍മ്മത്തിനൊപ്പം തന്നെ ചിത്രത്തിൽ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാൻ റഹ്‍മാന്‍ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. രചന പ്രദീപ് കുമാർ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ് എന്നിവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...