തിരുവനന്തപുരം: നിവിന്‍ പോളി ചിത്രം പടവെട്ടിന്റെ ഗ്രാന്‍ഡ് ഓഡിയോ ലോഞ്ച് ചടങ്ങ് ആഘോഷമാക്കി ആരാധകര്‍. തിരുവനന്തപുരം ലുലുമാളില്‍ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങില്‍ തൈക്കുടം ബ്രിഡ്ജാണ് പടവെട്ടിലെ ഗാനങ്ങള്‍ അവതരിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിവിന്‍ പോളി, അദിതി ബാലന്‍, ലിജു കൃഷ്ണ, രമ്യ സുരേഷ്, ഗോവിന്ദ് വസന്ത എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് ഓഡിയോ ലോഞ്ച് ചെയ്തത്.ആയിരക്കണക്കിന് ആരാധകരാണ് ഓഡിയോ ലോഞ്ചിനായി തിരുവനന്തപുരം ലുലുമാളില്‍ എത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. 


ഓക്ടോബര്‍ 21 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലുകളില്‍ ഒന്നായ സരിഗമയാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായി നിരവധി മികച്ച സിനിമകള്‍ ഒരുക്കിയ സരിഗമയുടെ നിര്‍മാണ കമ്പനിയായ  യൂഡ്‌ലീ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി സഹകരിച്ചാണ്  യൂഡ്ലി ഫിലിംസ് സിനിമയൊരുക്കുന്നത്. 


നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന  പടവെട്ട്  ഒക്ടോബര്‍ 21 ന്  വിതരണ നിര്‍മാണ രംഗത്തെ പ്രമുഖരായ സെഞ്ചുറി ഫിലിംസ് തീയറ്ററുകളില്‍ എത്തിക്കും. ലിജു കൃഷ്ണ തന്നെയാണ്  ചിത്രത്തിന്റെ  തിരക്കഥ. പടവെട്ടിന് പിന്നാലെ പൃഥ്വിരാജ് നായകനായ കാപ്പ, ടൊവിനോ, ആസിഫ് അലി എന്നിവരെ നായകരാക്കി ഒരുക്കുന്ന ചിത്രങ്ങള്‍ എന്നിവയും യൂഡ്ലി ഫിലിംസ് മലയാളത്തില്‍ നിര്‍മ്മിക്കുന്നുണ്ട്. പടവെട്ടില്‍ നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ  വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു.എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.