നിവിൻ പോളി ചിത്രം പടവെട്ടിന്റെ ആദ്യ പ്രദർശനം കഴിയുമ്പോൾ എങ്ങും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ കഥാ​ഗതി തന്നെയാണ് അതിന്റെ ഏറ്റവും വലിയ പോസിറ്റീവ്. തീവ്രമായ തിരക്കഥ പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിവിൻ പോളിയുടെ ട്രാൻസ്ഫർമേഷനാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. സാമൂഹിക പ്രസക്തമായ ഒരു വിഷയത്തിന്റെ സത്യസന്ധമായ ആവിഷ്ക്കാരമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പതിയെ തുടങ്ങി കൊട്ടിക്കയറിയ ഫസ്റ്റ് ഹാഫ്, സീറ്റ് എഡ്ജ് ഇന്റർവെൽ പഞ്ച്, ഹീറോയിസത്തിലേക്കുള്ള നിവിൻ പോളിയുടെ ട്രാൻസ്ഫോമേഷൻ എന്നിവയാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഫസ്റ്റ് ഹാഫിൽ എടുത്തു പറയേണ്ടത് നിവിൻ പോളിയുടേയും ഷമ്മി തിലകന്റേയും അസാമാന്യ പെർഫോമൻസ് ആണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ വ്യക്തിത്വം ഉണ്ട്. മാസ് രം​ഗങ്ങൾ നിറഞ്ഞ ചിത്രം പ്രേക്ഷകന് ദൃശ്യവിരുന്ന് തന്നെയാണ്. നായിക അതിഥി ബാലന്റെ കഥാപാത്രവും പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതാണ്. 


ക്യാമറ വർക്കാണ് എടുത്ത് പറയേണ്ട മറ്റൊരു കാര്യം. അതിമനോഹരമായ ഫ്രെയിമുകളും ദൃശ്യങ്ങളും കൊണ്ട് ദീപക് മേനോൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ​ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ് ഗോവിന്ദ് വസന്ത ഒരുക്കിയ സംഗീതമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ​ഗേവിന്ദിന്റെ സം​ഗീതം ചിത്രത്തിന്റെ മൂഡ് ഉയർത്തുന്നു. പശ്ചാത്തല സം​ഗീതം ​ഗംഭീരമാണ്.


സണ്ണി വെയ്‌ന്റെ സണ്ണി വെയ്ൻ പ്രൊഡക്ഷൻസ്, യോഡ്ലീ ഫിലിംസ് എന്നിവർ ചേർന്നാമ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതനായ ലിജു കൃഷ്ണയാണ്. ഒരു നവാഗതന്റെ പതർച്ചകൾ ഒന്നും ചിത്രത്തിൽ ഉണ്ടായില്ലെന്ന് പ്രേക്ഷകർ പറയുന്നു.


ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും വേഷമിട്ടിരിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.