`ഡബ്ല്യുസിസി ഏകപക്ഷീയമാകരുത്`; ഗീതു മോഹൻദാസിനെതിരെ ആഞ്ഞടിച്ച് പടവെട്ടിന്റെ അണിയറപ്രവർത്തകർ
ഡബ്ല്യുസിസി സംഭവത്തെ കുറിച്ച് പടവെട്ട് സിനിമയുടെ അണിയറ പ്രവർത്തകരോട് ഇതുവരെയും സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്നയ്‌ക്കെതിരെ ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളത്തിന് മറുപടിയുമായി പടവെട്ടിന്റെ അണിയറ പ്രവർത്തകർ. പടവെട്ടിന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട കുറിപ്പിൽ നടിയും സംവിധായികയുമായ ഗീതു മോഹൻദാസിനെതിരെ അതിരൂക്ഷമായ ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഗീതു മോഹൻദാസ് ആവശ്യപ്പെട്ട മാറ്റങ്ങൾ ചിത്രത്തിൽ ചെയ്യാൻ തയ്യാറാകാതെ ഇരുന്നത് കൊണ്ട് സംവിധായകൻ ലിജുവിനെ മാനസികമായി പീഡിപ്പിക്കയും അഭ്യൂഹങ്ങൾ പരത്തുകയുമാണ് ചെയ്തിരിക്കുന്നതെന്ന് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഡബ്ല്യുസിസി സംഭവത്തെ കുറിച്ച് പടവെട്ട് സിനിമയുടെ അണിയറ പ്രവർത്തകരോട് ഇതുവരെയും സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ലെന്നും അണിയറപ്രവർത്തകൾ കുറിപ്പിൽ പറഞ്ഞു. കൂടാതെ ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപനങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രവർത്തകർ ഗീതു മോഹൻദാസിനെതിരെ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
സത്യം WCC അറിയണം..!
ഗീതുമോഹൻദാസിനെതിരെ സംവിധായകൻ ലിജു കൃഷ്ണയും പടവെട്ടിന്റെ അണിയറ പ്രവർത്തകരും വെളിപ്പെടുത്തിയ സത്യങ്ങൾ കള്ളമാണെന്ന് പറയുന്നതിന്റെ ഔചിത്യം WCC വ്യക്തമാക്കണം.
എന്ത് അടിസ്ഥാനത്തിലാണ് ഈ മറുപടി ഒരു സംഘടന എന്ന നിലയിൽ നിങ്ങൾ പൊതുജങ്ങളോട് പങ്കിടുന്നത്..? ഒരു ആരോപണം ഉണ്ടാകുമ്പോൾ ആരോപണ വിധേയരെയും അത് ഉന്നയിക്കുന്നവരെയും ഒരുപോലെ കേൾക്കുക എന്ന മര്യാദ പാലിക്കപ്പെടേണ്ടതാണ്. എന്നേവരെ പടവെട്ട് സിനിമയുടെ അണിയറ പ്രെവർത്തകരെ WCC എന്ന സംഘടനയുടെ ഭാഗത്തുനിന്നും ആരും വിളിക്കുകയോ ബന്ധപ്പെടുകയോചെയ്തിട്ടില്ല. തികച്ചും ഏകപഷീയമായ നിലപാടും വിചാരണയും ഒരു പൊതു സംഘടനയുടെ മര്യാദകളിൽ പെടുന്നതല്ല. WCC എന്ന സംഘടനയുടെ ആശയങ്ങളെയും സിനിമ മേഖലയിൽ സംഘടനയുടെ ആവശ്യകതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുകയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്യുന്നവരാണ്. മറുപക്ഷമാണെന്ന് പറഞ്ഞു ചാപ്പ കുത്തി മാറ്റിനിർത്തപ്പെടുത്താൻ ശ്രമിക്കേണ്ട. അത് ഒരു ജനാതിപത്യ ബോധമില്ലായ്മയാണ്. സംഘടന വിമര്ശനത്തിന് വിധേയമാകണം എങ്കിൽ അത് സ്വാഗതം ചെയ്യപ്പെടണം. രേവതിച്ചേച്ചിയെ പൊലുള്ള മുതിർന്ന അംഗങ്ങൾ ഇതിനുവേണ്ട നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്. ഗീതു മോഹൻദാസിനെ പോലുള്ള ശക്തർ സംഘടനയ്ക്ക് മുകളിൽ വളരുമ്പോൾ, അവരുടെ അധികാര ദുർവിനിയോഗത്തിലൂടെ കളങ്കപ്പെടുന്നത് WCC യിലൂടെ സ്ത്രീത്വത്തിന് പുരോഗതി എന്ന പ്രതീക്ഷകൂടിയാണ്.
വെളിപ്പെടുത്തിയ സത്യങ്ങൾ സംഘടനയ്ക്കും പൊതുജനത്തിനും ഒന്നുകൂടെ വ്യക്തമാക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഗീതുമോഹൻദാസ് ഒരു പുതുമുഖ സംവിധാനകനിൽ വര്ഷങ്ങളായി നടത്തുന്ന വേട്ടയാടലിന്റെയും പീഡനങ്ങളുടെയും സത്യങ്ങൾ അടങ്ങിയ പരാതി ഇവിടെ കൂട്ടിച്ചേർക്കുന്നു. ഇത് ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട എല്ലാ സംഘടനകൾക്കും നിയമ സ്ഥാപങ്ങൾക്കും പടവെട്ടിന്റെ അണിയറ പ്രെവർത്തകർ അയച്ചിരുന്ന പരാതിയുടെ പകർപ്പാണ്.
We propose to raise a revolution against the lie that the privileged has the monopoly of the truth.
ചർച്ചകളെ ഭയമില്ലാതെ സ്വാഗതം ചെയ്യുന്നു. സത്യം ജയിക്കട്ടെ..!
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...