അനൂപ് മേനോൻ (Anoop Menon) സംവിധാനം ചെയ്യുന്ന ചിത്രം 'പദ്മ' ഇന്ന് (ജൂലൈ 15) തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പത്മ. അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. റിലീസിന് മുന്നോടിയായി പത്മയുടെ ട്രെയിലർ പുറത്ത് വിട്ടിരുന്നു. വളരെ രസകരമായ ട്രെയിലർ സിനിമയിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ കുറച്ച് കൂടി കൂട്ടിയിട്ടുണ്ട്. ഒരു മികച്ച സിനിമ ആകാനുള്ള എല്ലാ സാധ്യതയും കാണുന്ന ട്രെയിലർ എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ടൈറ്റിൽ റോളിൽ എത്തുന്ന സുരഭി ലക്ഷ്മി തന്നെയാണ്. സുരഭിയുടെ ​ഗംഭീര പ്രകടനം തന്നെയായിരിക്കും ചിത്രത്തിലേത് എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. നർമ്മവും, വൈകാരിക മുഹൂർത്തങ്ങളും, മനോഹരമയ ​ഗാനങ്ങളും എല്ലാം കോർത്തിണക്കി കൊണ്ടുള്ള ഒരു ചിത്രമായിരിക്കും പത്മ. അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് പത്മ. സിനിമയുടെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും അനൂപ് മേനോൻ തന്നെയാണ്. ദേശീയ അവാർഡ് ലഭിച്ചതിന് ശേഷം സുരഭി ലക്ഷ്‌മി ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് പത്മ. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.



Also Read: Padma Movie Update : "വിവാഹിതർക്കും വിവാഹിതരാവുന്നവർക്കും മാത്രം"; അനൂപ് മേനോന്റെ പദ്മ ഉടൻ തീയറ്റേറുകളിലേക്ക്


 


ചിത്രത്തിൻറെ ടീസറും ഗാനവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. നടി ശ്രുതി രജനികാന്തിന്റെ ടിക് ടോക് ഡാന്‍സ് ഉള്‍പ്പെടുത്തിയ ടീസർ ആയിരുന്നു ഇതിൽ ഏറെ ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്വഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. ചിത്രത്തിന്റെ കലാസംവിധനം ദുന്ദു രഞ്ജീവാണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത് ബാദുഷയാണ്. ചിത്രത്തിന്റെ എഡിറ്റര്‍ സിയാന്‍ ശ്രീകാന്തും, സംഗീതം ചെയ്തിരിക്കുന്നത് നിനോയ് വർഗീസുമാണ്. സിനിമയുടെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അനില്‍ ജി ആണ്.  


Mahaveeryar Movie: മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ; മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ്


നിവിൻ പോളി ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യർ. മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ ചിത്രമായ മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകിയിരിക്കുകയാണ് സെൻസർബോർഡ്. ജൂലൈ 21ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. പോളി ജൂനിയർ പിക്ചേർസ്‌, ഇന്ത്യൻ മൂവി മേക്കേർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി എന്നിവരെ കൂടാതെ ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ മറ്റ് നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. 


പ്രശസ്‌ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക്  തിരക്കഥയൊരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈൻ തന്നെയാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിൽ മുഖ്യ പ്രമേയമായിരിക്കുന്നത്. ചിത്രത്തിൽ നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുണ്ട്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.