Padmini Movie Collection: നിർമ്മാതാവ് വിവാദം കളക്ഷനെ ബാധിച്ചോ? പദ്മിനി തീയ്യേറ്ററിൽ നേടിയത്
Padmini Movie First Day Box Office Collection: നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും സുവിൻ തൻറെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദമാക്കിയിരുന്നു
കഴിഞ്ഞദിവസം റിലീസ് ചെയ്ത പദ്മിനി എന്ന ചിത്രവുമായി നിർമ്മാതാക്കളിലൊരാൾ നടത്തിയ പരാമാർശത്തിൽ ചൂട് പിടിച്ചിരിക്കുകയാണ് മലയാള സിനിമാ ലോകം. ചിത്രത്തിലെ നായകൻ കൂടിയായ കുഞ്ചാക്കോ ബോബൻ 2.5 കോടി രൂപ പ്രതിഫലമായി വാങ്ങിയ ശേഷം ചിത്രത്തിൻറെ പ്രമോഷന് പോലും വരുന്നില്ലെന്നായിരുന്നു നിർമ്മാതാക്കളിലൊരാളായ സുവിൻ വർക്കി ആരോപിച്ചത്. അധികം വൈകാതെ ഇത് വലിയ വിവാദമായി മാറുകയും ചെയ്തു.
നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിങ് കൺസൾട്ടന്റ് കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്നും സുവിൻ തൻറെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദമാക്കിയിരുന്നു.മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷൻ ബാനറുകളിലൊന്നായ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ എത്തിയ ചിത്രമാണ് പദ്മിനി. തിങ്കളാഴ്ച നിശ്ചയത്തിൻറെ സംവിധായകൻ സെന്നാ ഹെഗ്ഡെയാണ് പദ്മിനി സംവിധാനം ചെയ്തത്.
എന്നാൽ ചിത്രത്തിന് കാര്യമായ ചലനമൊന്നും തീയ്യേറ്ററിൽ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് ബോക്സോഫീസ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളാ ബോക്സോസീഫ് ട്വിറ്റിൽ പങ്ക് വെച്ചിരിക്കുന്ന കണക്ക് പ്രകാരം ചിത്രത്തിൻറെ ആദ്യ ദിന കളക്ഷൻ വെറും 27 ലക്ഷം മാത്രമാണ്. വേൾഡ് വൈഡ് കളക്ഷൻ 50 ലക്ഷവുമാണ്. ദുരുന്തപൂർണമായ തുടക്കം എന്നാണ് ട്വീറ്റിൽ പറയുന്നത്.
കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ദീപു പ്രദീപാണ്.ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങളൊക്കെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ലവ് യു മുത്തേ ലവ് യു എന്ന ഗാനം ട്രെൻഡിങ് ആയിരുന്നു.
അതേസമയം സിനിമയുടെ റോ ഫൂട്ടേജ് കണ്ടതിനു ശേഷം നടത്താനിരുന്ന സിനിമയുടെ പ്രമോഷൻ പരിപാടികളും മറ്റു കാര്യങ്ങളുമെല്ലാം നിരസിച്ചെന്നായിരുന്നു കുഞ്ചാക്കോയ്ക്കെതിരെയുള്ള ആരോപണം. കുഞ്ചാക്കോ ബോബൻ അഭിനയിച്ച അവസാന രണ്ടു സിനിമകളുടെ നിർമ്മാതാക്കൾക്കും ഇതേ ഗതിയാണ് ഉണ്ടായത്. പ്രതിഫലം വാങ്ങും അഭിനയിക്കും എന്നല്ലാതെ പ്രമോഷൻ ചടങ്ങുകളിൽ ഒന്നും നടൻ പങ്കെടുക്കില്ല. എന്നാൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാതാവായ സിനിമകൾക്കൊന്നും ഈ ഗതി വരില്ലെന്നും, പ്രമോഷന് എല്ലാം കൃത്യമായി പങ്കെടുക്കും എന്നും സുവിൻ വർക്കി തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...