Haal Movie: ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ പാക് ഗായകൻ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്
Shane Nigam Haal Movie: പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രമാണ് ഹാൽ.
'ആദത്', 'വോ ലംഹേ', 'പെഹലീ നസര്‍ മേം', 'തേരാ ഹോനേ ലഗാ ഹൂം' തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ പ്രസിദ്ധി നേടിയ പാകിസ്ഥാനി ഗായകന്‍ ആത്തിഫ് അസ്‌ലം മലയാളത്തിലേക്ക്. ജെ വി ജെ പ്രൊഡക്ഷൻസ് നിര്‍മ്മിച്ച് പ്രശാന്ത് വിജയകുമാർ സംവിധാനം ചെയ്യുന്ന ഷെയ്ന്‍ നിഗം ചിത്രമായ 'ഹാലി'ലൂടെയാണ് ആത്തിഫ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.
വിദേശത്തുവച്ച് ഗാനത്തിന്റെ റെക്കോര്‍ഡിങ് പൂര്‍ത്തിയായെന്നും, ആത്തിഫിനൊപ്പം ഗാനം ആലപിക്കുന്നത് പ്രശസ്തയായ ഒരു ഗായികയുമാണെന്നാണ് സൂചന. ഏഴു വര്‍ഷത്തിനു ശേഷമാണ് ആത്തിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാകിസ്താനി കലാകാര്‍ക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിക്കപ്പെട്ടത്. നവാഗതനായ നന്ദഗോപന്‍ വി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ്.
ALSO READ: തീയറ്ററുകളെ വിറപ്പിക്കാൻ പ്രഭാസ് വീണ്ടും; 'കല്‍ക്കി 2898 എഡി' റിലീസ് ഡേറ്റ് പുറത്ത്
സംഗീതത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന 'ഹാല്‍' ഒരു പ്രണയകഥയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഷെയ്ൻ നിഗത്തിന്റെ സമീപകാല ചിത്രങ്ങളിൽ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ്. മെയ് ആദ്യവാരം കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കോഴിക്കോട്, മൈസൂർ, ജോർദ്ദാൻ തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരണം നടക്കും. തമിഴ് ചിത്രമായ മദ്രാസക്കാരൻ പൂർത്തിയാക്കി മെയ് ആദ്യവാരത്തോടെ ഷെയ്ൻ നിഗം ചിത്രത്തിൽ ജോയിൻ ചെയ്യും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ ഒരേ സമയം റിലീസ് പ്ലാൻ ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആണ്.
ചിത്രത്തിന്റെ ക്യാമറ - കാർത്തിക് മുത്തുകുമാർ, കലാസംവിധാനം - പ്രശാന്ത് മാധവ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, മേക്കപ്പ് - അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായൺ, വിഎഫ്എക്സ് - ഡിടിഎം (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിസൈൻസ് - യെല്ലോ ടൂത്ത്, പിആര്‍ഒ - ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.