ബിഗ് ബോസ് സീസൺ 5ലേയ്ക്കുള്ള ക്ഷണം നിരസിക്കാനുള്ള കാരണം വെളിപ്പെടുത്തി സോഷ്യൽ മീഡിയ താരം പാല സജി. ഇത്തവണത്തെ പ്രെഡിക്ഷൻ ലിസ്റ്റിലെ ശ്രദ്ധേയമായ പേരായിരുന്നു പാല സജിയുടേത്. ഇതിന് മുമ്പും പാല സജിയെ തേടി ബിഗ് ബോസിൽ നിന്ന് വിളി എത്തിയിരുന്നു. ഇപ്പോൾ ഇതാ സൈന സൌത്ത് പ്ലസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസിൽ പങ്കെടുക്കാത്തതിൻറെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പാല സജി. 


COMMERCIAL BREAK
SCROLL TO CONTINUE READING

'എനിക്ക് ബി​ഗ് ബോസിൽ നിന്ന് രണ്ട് സീസണുകളിലേക്കും കോൾ വന്നിരുന്നു. വരാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചു. ഞാൻ ഇല്ലെന്ന് പറഞ്ഞു. കാരണം മൂന്ന് മാസം അവിടെ പോയി താമസിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ വർഷം മുംബൈയിലായിരുന്നു. ഇത്തവണ നാട്ടിലായിരുന്നിട്ടും പോയില്ല'. പാല സജി പറഞ്ഞു.


ALSO READ: 'ബി​ഗ് ബോസ് ​ഗംഭീര പരിപാടി'; മുൻ നിലപാട് മാറ്റി അഖിൽ മാരാർ


പുറം ലോകവുമായി ബന്ധമില്ലാതെ മൂന്ന് മാസം തടങ്കലിൽ കഴിയുന്നത് പോലെ കഴിയാൻ ബുദ്ധിമുട്ടുണ്ടെന്നാണ് പാല സജി പറയുന്നത്. ഫ്രീഡം ആ​ഗ്രഹിക്കുന്ന ആളാണ് താൻ. തടങ്കലിൽ കിടന്നാൽ പ്രശസ്തി ഉണ്ടാവും. പക്ഷേ തനിക്ക് ആവശ്യമുള്ള പ്രശസ്തി മതി. അവിടെ പോയി പ്രശസ്തി ഉണ്ടാക്കണമെന്ന് ആ​ഗ്രഹമില്ലെന്നും കുറച്ച് പൈസയ്ക്ക് വേണ്ടി മൂന്ന് മാസം തടങ്കലിൽ കഴിയാൻ ബുദ്ധിമുട്ടുണ്ടെന്നും പാല സജി വ്യക്തമാക്കി. 


ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ വ്യക്തിയാണ് കോട്ടയംകാരനായ പാല സജി. അദ്ദേഹം പങ്കുവെയ്ക്കാറുള്ള വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. ട്രോളൻമാരുടെ പ്രധാന ഇര കൂടിയാണ് പാല സജി. ട്രോളുകൾ അദ്ദേഹത്തിൻറെ മൈലേജ് കൂട്ടുകയാണ് ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹം സജിയേട്ടൻ എന്നാണ് അറിയപ്പെടുന്നത്.  


പാല സജിയുടെ ഗാനാലാപനമാണ് പലപ്പോഴും വൈറലാകാറുള്ളത്. ട്രെൻഡിംഗ് എന്താണോ അതിന് ഒപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് പാല സജി. പത്ത് വർഷക്കാലം ഡൽഹിയിൽ പ്രൈം മിനിസ്റ്റേഴ്സ് സെക്യൂരിറ്റി സ്പെഷ്യൽ പ്രൊട്ടക്ഷൻ ​ഗ്രൂപ്പിലായിരുന്നു പാല സജി എന്ന കാര്യം പലർക്കും അറിയില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.