പാലക്കാട്: തന്റെ സിനിമകളിലൂടെ ആരാധക മനസ്സിൽ നായകസ്ഥാനം നേടിയ നടൻ മമ്മൂട്ടി ജീവിതത്തിലും പല മനുഷ്യജീവനുകൾക്കും ആശ്വാസമാകുന്നു. നടൻ നേതൃത്വം നൽകുന്ന ആശ്വാസം പദ്ധതിയിലൂടെ ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നതാണ് ആശ്വാസം. പാലക്കാട്‌ ജില്ലയെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയുടെ വിതരണോദ്ഘാടനം ആലത്തൂർ ഡി.വൈ.എസ്.പി. ആർ. അശോകൻ പാടൂര്‍ കാവശ്ശേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി കൊണ്ട് നിർവഹിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മമ്മൂട്ടിയുടെ ആശ്വാസം പദ്ധതിയുടെ നേതൃത്വത്തിൽ ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്യുന്നത് ജീവന്റെ വില നമ്മെ ഓരോരുത്തരെയും മനസ്സിലാക്കി തരുന്നതാണെന്നും ഈ പ്രവർത്തി സമൂഹത്തിന് വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും  ഉദ്ഘാടനവേളയിൽ ഡിവൈഎസ്പി പറഞ്ഞു. സമൂഹത്തിനോട് വളരെയേറെ നീതിപുലർത്തുന്ന തരത്തിൽ ഉള്ള കാര്യങ്ങളാണ് മമ്മൂട്ടിയുടെ നേത്ത്തവത്തിൽ ഉള്ള കെയർ ആൻഡ് ഷെയർ ചെയ്യുന്നതെന്നും ഇനിയും ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ മമ്മൂട്ടിക്കും കെയർ ആൻഡ് ഷെയറിനും  കഴിയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡി.വൈ.എസ്.പി.യിൽ നിന്നും ഓക്സിജൻ സിലിണ്ടർ ഏറ്റുവാങ്ങിയത് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് സുനന്ദ രമേശ്, സെക്രട്ടറി വിജയ മോഹനൻ എന്നിവർ ചേർന്നാണ്.


ALSO READ: എന്തൊരു ചന്താ.... നിത്യയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറൽ ആകുന്നു


ചടങ്ങിൽ കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ വിതരണ ഉദ്ഘാടനത്തിന് നേതൃത്വം നൽകിയത് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയാണ്. ആശ്വാസം പദ്ധതി മുഖേന ഓക്സിജൻ കോൺസെൻട്രേറ്റർ കേരളത്തിലെ എല്ലാ ജില്ലകളിലും  നൽകാൻ സാധിച്ചിട്ടുണ്ടെന്നും അവയെല്ലാം വളരെ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ വാർഡ് മെമ്പർമാരായ കേശവദാസ് മാസ്റ്റർ, കെ. ആനന്ദകുമാർ, നിത്യ മനോജ്‌, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ട്രഷറർ കെ.വിനോദ് എന്നിവർ പ്രസംഗിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ പാലക്കാട് ജില്ലാ പ്രസിഡന്റ് ആദിത്യൻ സെക്രട്ടറി സംസീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.