Pallotty 90s Kids : `നാട്ടു പപ്പടം`; പല്ലൊട്ടി 90 സ് കിഡ്‌സിലെ ഗാനമെത്തി, ചിത്രം ഉടൻ
മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈൽ കോയയാണ്.
അർജുൻ അശോകനും, ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പല്ലൊട്ടി 90 സ് കിഡ്‌സിലെ ഗാനം പുറത്തുവിട്ടു. നാട്ടു പപ്പടം എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മണികണ്ഠൻ അയ്യപ്പ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സുഹൈൽ കോയയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ദേവിക സുമേഷാണ്. ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തൊണ്ണൂറുകളിൽ ജനിച്ചവരുടെ കുട്ടിക്കാലം ഓർമ്മിപ്പിച്ച് കൊണ്ടായിരുന്നു ചിത്രത്തിൻറെ ടീസറെത്തിയത്. സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്ന് മനസിലാവുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ രാജാണ്. നടനും സംവിധായകനുമായി സാജിദ് യഹിയ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ജിതിൻ രാജ് തന്നെയാണ്. സിനിമ പ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ് എന്നിവരെ കൂടാതെ മാസ്റ്റർ ഡാവിഞ്ചി, മാസ്റ്റർ നീരജ് കൃഷ്ണ, മാസ്റ്റർ ആദിഷ് പ്രവീൺ, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ, ദിനേശ് പ്രഭാകർ, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്മണ്യൻ, തങ്കം, ഉമ, ഫൈസൽ അലി, എബു വലയം അലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപക് വാസനാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്. ഛായാഗ്രഹണം - ഷാരോൺ ശ്രീനിവാസ്, എഡിറ്റർ - രോഹിത് വി എസ് വാരിയത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജേക്കബ് ജോർജ്ജ്, പ്രൊഡക്ഷൻ ഡിസൈൻ - ബംഗ്ലാൻ, വസ്ത്രാലങ്കാരം - പ്രവീൺ വർമ്മ, പ്രോജക്ട് ഡിസൈനർ - ബാദുഷ എൻ എം, വരികൾ - സുഹൈൽ എം കോയ, സൗണ്ട് ഡിസൈൻ - ശങ്കരൻ എ എസ് & കെ സി സിദ്ധാർത്ഥൻ, ശബ്ദമിശ്രണം - വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - വിജിത്ത്, മേക്കപ്പ് - നരസിംഹ സ്വാമി, നിശ്ചലദൃശ്യങ്ങൾ - നിദാദ് കെ.എൻ, വിഎഫ്എക്സ് - ഐഡന്റ് ലാബ്സ്, കാസ്റ്റിംഗ് ഡയറക്ടർ - അബു വളയംകുളം, കളറിംഗ് വഴി - ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ് - സുജിത്ത് സദാശിവൻ, ക്രിയേറ്റീവ് പോസ്റ്റർ ഡിസൈൻ - കിഷോർ ബാബു വിൻഡ്, ഓപ്പണിംഗ് ടൈറ്റിൽസ് - ശരത് വിനു, പ്രൊഡക്ഷൻ കൺട്രോളർ - ഫഹദ് പേഴുംമൂട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവുകൾ - ലിജു നടേരി, അമീർ റഹിം, ഡിജിറ്റൽ മാർക്കറ്റിംഗ്-സിനിമാപ്രാന്തൻ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.