നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. വൻ താരനിരയിൽ ഒരുങ്ങുന്ന സിനിമയ്ക്ക്  പണി എന്നയാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചികൊണ്ടുള്ള മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസിന്റെയും എഡിഎസ് സ്റ്റുഡിയോസിന്റെയും ബാനറിൽ എ റിയാസ് ആഡമും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോജു ജോർജ് തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിനയയാണ് ചിത്രത്തിലെ നായികയായി എത്തുക. വേണു ഐ എസ് സിയാണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. വിലായത്ത് ബുദ്ധയുടെ സംവിധായകൻ ജയൻ നമ്പ്യാരാണ് സിനിമയുടെ ക്രിയേറ്റിവ് പ്രൊഡ്യൂസർ. വിഷ്ണു വിജയിയാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. 


ALSO READ : മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയാണെങ്കിലും അയാൾ എനിക്കൊന്നുമല്ല: കൈതപ്രം ദാമോദരൻ നമ്പൂതിരി


ജോജുവിനും അഭിനയയ്ക്ക് പുറമെ സീമ, ചാന്ദിനി ശ്രീധരൻ, അഭയ ഹിരൺമയി, സോന മരിയ എബ്രഹാം, മെർലെറ്റ് ആൻ തോമസ്, ലങ്ക ലക്ഷ്മി, സാറാ റോസ് ജോസഫ്, ബാബു നമ്പൂതിരി, പ്രശാന്ത് അലക്സാണ്ടർ, സുജിത്ത് ശങ്കർ, രഞ്ജിത് വേലായുധൻ, ബിട്ടോ ഡേവിസ്, റിനോഷ് ജോർജ്, ഇയാനും ഇവാനും, അമ്പു, റമീഷ് ഗിരിജ, ഡോണി ജോൺസൺ, ബോബി കുര്യൻ, സാഗർ, ജുനൈസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.