Pappan Movie : സുരേഷ് ഗോപി ചിത്രം പാപ്പന്റെ റിലീസ് ഉടൻ; പുതിയ പോസ്റ്റർ പുറത്തുവിട്ടു
Paappan Movie Release Update : സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
കൊച്ചി: സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം പാപ്പന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. സുരേഷ് ഗോപിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യുമെന്നും സുരേഷ് ഗോപി അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ അത്യുഗ്രൻ തിരിച്ച് വരവാകും പാപ്പൻ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
സൂപ്പർഹിറ്റ് സംവിധായകൻ ജോഷിയുടെ സംവിധാനത്തിലാണ് ചിത്രമെത്തുന്നത്. ചിത്രത്തിൻറെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൻറെ ട്രെയ്‌ലറിന് വൻ ജനശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ പാപ്പന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു.
ALSO READ: Paappan Trailer : ഭ്രാന്തനായ കൊലപാതകിയെ തേടി സുരേഷ് ഗോപി; പാപ്പന്റെ ട്രെയിലറെത്തി
സുരേഷ് ഗോപിയുടെ 252 - മത്തെ ചിത്രമാണ് പാപ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായി ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. നീണ്ട നാളുകൾക്ക് ശേഷമാണ് പൊലീസ് കഥയുമായി ജോഷി എത്തുന്നത് അതുപോലെ തന്നെ സുരേഷ് ഗോപിയുടെ പൊലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്.
പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫ്‌താർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സുരേഷ് ഗോപിയെയും ഗോകുൽ സുരേഷിനെയും കൂടാതെ സണ്ണി വെയ്ൻ, നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, വിജയരാഘവൻ, ഷമ്മി തിലകൻ, ചന്തുനാഥ്, ടിനി ടോം, ശ്രീജിത്ത് രവി തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ സുജിത് ജെ നായരും ഷാജിയുമാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാക്സ് ബിജോയ് ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...