ലോക സുന്ദരി മത്സരത്തില്‍ റണ്ണറപ്പായി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് മലയാളി കൂടിയായ പാര്‍വതി ഓമനക്കുട്ടന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ കാമുകന്‍റെ ചിത്രം പങ്ക് വെച്ചാണ് ഇപ്പോള്‍ പാര്‍വതി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പാര്‍വതി  ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. 


'എന്നിലെ മികച്ചതിനെ നീ കൊണ്ടു വന്നു' എന്ന അടിക്കുറിപ്പോടെയാണ് പാര്‍വതി ചിത്രം പങ്ക് വെച്ചിരിക്കുന്നത്.  റോണക് ഷാ എന്നാണ് കാമുകന്‍റെ പേര്. ദുബായില്‍ നിന്നാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 



ആശംസകളര്‍പ്പിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. വളരെ നാളുകളായി ഇരുവരും പ്രണയത്തിലാണ്. ലോക സൗന്ദര്യ മത്സര വേദികളിലൂടെയാണ് ചങ്ങനാശ്ശേരി സ്വദേശിയായ പാര്‍വതി മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. 


2008ലെ മിസ് ഇന്ത്യ മത്സരത്തിൽ കിരീടം ചൂടിയ പാര്‍വതി തുടര്‍ന്ന് നടന്ന മിസ് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു. തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ പാര്‍വതി ബോളിവുഡിലും മോളിവുഡിലും കോളിവുഡിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.