ഹലോ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ്‌ പാർവതി മെൽട്ടൺ. ഇപ്പോഴിതാ പാർവതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലാകുകയാണ്. ചിത്രം കണ്ട ആരാധകർ വർഷങ്ങൾക്ക് മുൻപ് മോഹൻലാലിന്റെ നായികയായി എത്തിയ പാർവതി തന്നെയാണോ ഇതെന്നാണ് ചോദിക്കുന്നത്.  



COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശ്രീതുവിനോട് പ്രണയമോ.. ലെസ്ബിയനോ? പ്രതികരണവുമായി റെസ്‍മിൻ ഭായ്‌


മോഹൻലാൽ നായകനായ ഹാലോ എന്ന സിനിമയിലൂടെ 2007 ലാണ് പാർവതി മലയാള സിനിമയിൽ കാലുവച്ചത്. 2005 ൽ വെണ്ണല എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. ഫ്ലാഷ് എന്ന മലയാള ചിത്രത്തിൽ അതിഥി വേഷത്തിലും നടി എത്തിയിരുന്നു.


 



Also Read: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!


 



പാർവതിയുടെ പുത്തൻ ഫോട്ടോകൾക്ക് മലയാളികൾ അടക്കം നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. തെലുങ്ക് സിനിമയിലേക്ക് മടങ്ങി വരുമോ? ഇത് നമ്മുടെ ഹലോ മൂവിയിലെ ചേച്ചിയല്ലേ?  എന്നൊക്കെ നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.  പാർവതി മലയാളത്തിൽ അല്ലാതെ കൂടുതലും തെലുങ്ക് സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഇപ്പോൾ താരം മോഡലിങ്ങിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നത്. സാൻ ഫ്രാന്സിസ്കോയിൽ ജനിച്ചു വളർന്ന പാർവതിയുടെ അമ്മ പ്രീതി സിംഗ് പഞ്ചാബിയും അച്ഛൻ സാം മെൽട്ടൺ ജർമൻകാരനുമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.