Pathaam Valavu | ചിത്രീകരണം പൂർത്തിയാക്കി പത്താം വളവ്, സോഷ്യൽ മീഡിയയിൽ തരംഗമായി ചിത്രത്തിന്റെ പോസ്റ്ററുകൾ
കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇന്ദ്രജിത്ത് (Indrajith), സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ (M Padmakumar) സംവിധാനം ചെയ്യുന്ന ചിത്രം പത്താം വളവിന്റെ (Pathaam Valavu) ചിത്രീകരണം ആലപ്പുഴയിൽ പൂർത്തിയായി. ജോസഫിന് ശേഷം പത്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ത്രില്ലർ സ്വഭാവമുള്ള ഒരു ഫാമിലി ഇമോഷണൽ മൂവിയാണ്. നടി മുക്തയുടെ (Actress Muktha) മകൾ കണ്മണി പത്താം വളവിലൂടെ അഭിനയരംഗത്തേക്ക് എത്തുന്നു.
വർഷങ്ങൾക്ക് മുൻപ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. അതിഥി രവി സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നത്.
Also Read: Meow Movie | ലാൽജോസ് ചിത്രം 'മ്യാവു' ഡിസംബർ 24ന് തിയേറ്ററുകളിലേക്ക്
മുംബൈ മൂവി സ്റ്റുഡിയോസ് എന്ന ബോളിവുഡ് നിർമ്മാണക്കമ്പനി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് എംഎംസ്. പത്താം വളവിന്റെ പോസ്റ്റേഴ്സ് ഇതിനൊടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.
Also Read: Pathaam Valavu Movie| പകയോട് മാത്രം പ്രണയം ''പത്താം വളവ്"; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി
രഞ്ജിൻ രാജ് ആണ് പദ്മകുമാർ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. പത്മകുമാറിന്റെ ജോസഫ് എന്ന ചിത്രത്തിലും രഞ്ജിൻ തന്നെയാണ് സംഗീതം ഒരുക്കിയിരുന്നത്. ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്.
അജ്മൽ അമീർ, അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു, നന്ദൻ ഉണ്ണി, ജയകൃഷ്ണൻ, ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കോസ്റ്റ്യൂം ഡിസൈനർ - ഐഷ ഷഫീർ, മേക്കപ്പ് ജിതേഷ് പൊയ്യ, എഡിറ്റർ - ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ നോബിൾ ജേക്കബ്, ആർട്ട് രാജീവ് കോവിലകം, പി.ആർ.ഓ- ആതിര ദിൽജിത്ത്, വാഴൂർ ജോസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...